Advertisment

ഡീന് ഏറ്റവും അധികം ലീഡ് നല്‍കിയത് തൊടുപുഴയും മൂവാറ്റുപുഴയും. മന്ത്രി എം എം മണിയുടെ ഉടുമ്പഞ്ചോല ഉള്‍പ്പെടെ മുഴുവന്‍ മണ്ഡലങ്ങളിലും ഡീന് വ്യക്തമായ ആധിപത്യം

New Update

ഇടുക്കി:  ഇടുക്കിയില്‍ റെക്കോര്‍ഡ് വിജയം നേടിയ ഡീന്‍ കുര്യാക്കോസിന് ഏറ്റവും അധികം ഭൂരിപക്ഷം നല്‍കിയത് തൊടുപുഴയും മൂവാറ്റുപുഴയും.  തൊടുപുഴയില്‍ 37000 ഉം മൂവാറ്റുപുഴയില്‍ 32000 വും ആണ് ഡീന് ലഭിച്ച ഭൂരിപക്ഷം. മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലും ഡീന്‍ കുര്യാക്കോസ് ആണ് ലീഡ് ചെയ്തത്.

Advertisment

publive-image

171053 ആണ് ഡീനിന്റെ ആകെ ഭൂരിപക്ഷം. ഹൈറേഞ്ചില്‍ നിന്നും ഡീന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് ദേവികുളത്ത്. 24036  വോട്ടുകളാണ് ഡീന് ഭൂരിപക്ഷം ലഭിച്ചത്. ദേവികുളത്ത് 24000 വു൦ പീരുമേട്ടില്‍ 23000 വും ഇടുക്കിയില്‍ 21000 വും കോതമംഗലത്ത് 20000 വും ആണ് ഡീന്‍റെ ഭൂരിപക്ഷം.

മന്ത്രി എം എം മണിയുടെ മണ്ഡലമായ ഉടുമ്പഞ്ചോലയില്‍ 12494 വോട്ടുകള്‍ക്ക് ഡീന് ലീഡ് ചെയ്തു.

Advertisment