തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. ആലത്തൂരില്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ആളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഐ എം വിജയന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, February 9, 2019

തിരുവനന്തപുരം:  തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് ഐ എം വിജയന്‍.  ആലത്തൂരില്‍ സ്ഥാനാര്‍ഥിയാകില്ലെന്നും അതേസമയം, ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പലവട്ടം ചര്‍ച്ച നടത്തിയെന്നും വിജയന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ആളായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി നല്ല ബന്ധമാണ് ഉള്ളത്. ജോലിയും ഫുട്ബോളും സിനിമയുമായി തുടരാനാണ് ആലോചിക്കുന്നത്.  രാഷ്ട്രീയം തനിക്ക് വഴങ്ങില്ലെന്നും വിജയന്‍ പറഞ്ഞു.

നേരത്തെ ഐ എം വിജയനെ ആലത്തൂരിലേക്ക് യു ഡി എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്തത് സത്യം ഓണ്‍ലൈന്‍ ആയിരുന്നു. അന്ന് തന്നെ ഇക്കാര്യം നിഷേധിച്ച് വിജയന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച നടന്നതായി അദ്ദേഹം ഇന്ന് സ്ഥിരീകരിച്ചു.

×