Advertisment

സീറ്റ് തട്ടിത്തെറിപ്പിക്കപ്പെട്ടയുടന്‍ വാഴയ്ക്കന്റെ പോസ്റ്റ്‌: 'പ്രിയ അനുജന്‍ ഡീനിന് ആശംസകള്‍', എന്തുകൊണ്ട് കോണ്‍ഗ്രസ് ജയിക്കണമെന്ന കുറിപ്പും - ജോസഫും തോമസ്‌ മാഷും തോല്‍പ്പിച്ചപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരമായി ജോസഫ് വാഴയ്ക്കന്‍. താങ്കളാണ് ശരിയായ കോണ്‍ഗ്രസെന്ന് പ്രവര്‍ത്തകര്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  കാല്‍ നൂറ്റാണ്ടിലേറെക്കാലം കേരളത്തിലും കേന്ദ്രത്തിലുമായി അധികാര കേന്ദ്രങ്ങളുടെ ഭാഗമായിരുന്നിട്ടും സീറ്റ് നിഷേധത്തിനെതിരെ രംഗത്ത് വന്ന 2 എഴുപതുകാരുടെ പ്രതിഷേധങ്ങളായിരുന്നു പോയവാരം കേരളത്തിലെ വാര്‍ത്തകള്‍. 1970 മുതല്‍ ഇപ്പോഴും മാറി മാറി മന്ത്രിയും എം എല്‍ എയുമായി തുടരുന്ന 78 കാരന്‍ പി ജെ ജോസഫിന് പാര്‍ലമെന്റ് സീറ്റ് നല്‍കാത്തത് കോട്ടയത്തും ഇടുക്കിയിലും വാര്‍ത്തയായപ്പോള്‍ എറണാകുളത്തെ വാര്‍ത്ത കെ വി തോമസായിരുന്നു.

Advertisment

publive-image

1989 മുതല്‍ ഇപ്പോഴും എം പിയായി തുടരുന്ന (5 വര്‍ഷം തോറ്റ് നിന്ന കാലഘട്ടം ഒഴികെ) ഇതിനിടെ സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും പബ്ലിക് അക്കൌണ്ട് കമ്മിറ്റി ചെയര്‍മാനുമൊക്കെയായ തോമസ്‌ മാഷിന് സീറ്റ് നിഷേധിച്ചതോടെ വേണ്ടിവന്നാല്‍ പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്ന ധ്വനിയോടെയായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം.

എന്നാല്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ താരമായത് ഇതിന് നേരെ വിരുദ്ധമായി പ്രവര്‍ത്തിച്ച് അവസാന നിമിഷം ഇടുക്കിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്റെ ഫെയ്സ്ബുക്ക് പോസ്റ്റായിരുന്നു. പരിഭവത്തിന്റെ ഒരു വാക്കുപോലും ഇല്ലാതെയായിരുന്നു കുറിപ്പ്.

https://www.facebook.com/josephvazhackan/posts/1120166568163378

ഇടുക്കിയില്‍ അവസാനം വരെ ഉറപ്പിച്ച പേര് ജോസഫ് വാഴയ്ക്കന്റെതായിരുന്നു. അവസാന നിമിഷം രാഹുല്‍ ഗാന്ധി ഇടപെട്ടതോടെ ഇവിടെ ഡീന്‍ കുര്യാക്കോസ് സീറ്റുറപ്പിച്ചു. എന്നാല്‍ ഒരുവാക്ക് പോലും മറുത്തു പറയാതെ 'പ്രിയപ്പെട്ട അനുജന്‍ ഡീന്‍ കുര്യാക്കോസിന് ഹൃദയം നിറഞ്ഞ 'ആശംസകള്‍' എന്ന് പറഞ്ഞു ഫെയ്സ്ബുക്ക് പോസ്റ്റിട്ട വാഴയ്ക്കന്‍ എന്തുകൊണ്ട് തലേദിവസം വിജയിക്കണം എന്നത് അക്കമിട്ട് നിരത്തി.

തലേദിവസം കെ വി തോമസിന്റെ പ്രതികരണം കേട്ട് തരിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതോടെ വാഴയ്ക്കന്റെ പോസ്റ്റ്‌ ഏറ്റെടുത്തു. തഴക്കവും പഴക്കവുമല്ല, അന്തസും വിവേകവുമാണ് നേതാവിന്റെ ഗുണങ്ങളെന്ന്‍ വാഴയ്ക്കന് പ്രവര്‍ത്തകരുടെ പ്രശംസയും. താങ്കളാണ് ശരിയായ കോണ്‍ഗ്രസ് എന്നാണ് പ്രവര്‍ത്തകര്‍ അഭിനന്ദിച്ചത് !

idukki loksabha ele 19
Advertisment