Advertisment

ആലപ്പുഴക്കാരോട് മാപ്പ്, കെ സിയെ ഡല്‍ഹിക്ക് കൊണ്ടുപോയതിന് - ആലപ്പുഴ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷമാപണം കയ്യടിയോടെ ഏറ്റുവാങ്ങി പ്രവര്‍ത്തകര്‍ !

New Update

ആലപ്പുഴ:  കെ സി വേണുഗോപാലും ആലപ്പുഴയും തമ്മിലുള്ള ആത്മബന്ധം രാഹുല്‍ ഗാന്ധിക്ക് ശരിക്കും മനസിലായത് ഇന്നലെയായിരിക്കും. ആലപ്പുഴയില്‍ രാഹുല്‍ പങ്കെടുത്ത യോഗത്തില്‍ ഏറ്റവും അധികം കയ്യടി കിട്ടിയത് വേണുഗോപാലിനായിരുന്നു. ആലപ്പുഴയിലെ സിറ്റിംഗ് എം പിയാണ് വേണുഗോപാല്‍.

Advertisment

10 വര്‍ഷം മുമ്പ് അവിചാരിതമായാണ് ആലപ്പുഴ തിരിച്ചുപിടിക്കാന്‍ അന്ന് എം എല്‍ എ ആയിരുന്ന കെ സിയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. പിന്നീടിതുവരെ ആലപ്പുഴ കെ സി കൈവെള്ളയിലൊതുക്കി, നാടിന്റെ മനസും !

publive-image

അത് രാഹുല്‍ ഗാന്ധിക്ക് അനുഭവവേദ്യമായത് ഇന്നലെയായിരുന്നിരിക്കണം. ആലപ്പുഴ സമ്മേളനത്തില്‍ ആമുഖ പ്രാസംഗികനായിരുന്ന വേണുഗോപാലിന്റെ ഓരോ വാക്കിനും ജനക്കൂട്ടം കയ്യടിച്ചു. തുടര്‍ന്ന്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി വേദി വിടുന്നതിന് മുമ്പ് തങ്ങളുടെ പ്രിയ നേതാവിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയതില്‍ ആലപ്പുഴക്കാരോട് ക്ഷമ പറയുകയായിരുന്നു.

'കെ സി വേണുഗോപാല്‍ ചുറുചുറുക്കുള്ള, കഴിവുള്ള നേതാവാണ്‌. അദ്ദേഹത്തെ ഇവിടെ നിന്ന് കൊണ്ടുപോയതിന് മാപ്പ് ! അദ്ദേഹത്തിന് ഡല്‍ഹിയില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുണ്ട്' - രാഹുല്‍ ക്ഷമാപണത്തോടെ ഇത് പറഞ്ഞപ്പോള്‍ ജനം കയ്യടിയോടെ സ്വീകരിച്ചു.

ആലപ്പുഴയുടെ മുഖശ്ചായ മാറ്റിയ വികസന പ്രവര്‍ത്തനങ്ങളായിരുന്നു കഴിഞ്ഞ 10 വര്‍ഷവും അരങ്ങേറിയത്. ആലപ്പുഴയെ ദക്ഷിണേന്ത്യയിലെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ സംസ്ഥാന മന്ത്രിയും എം പിയും കേന്ദ്ര മന്ത്രിയുമായിരുന്ന കെ സി വേണുഗോപാലിന്റെ പങ്കു വലുതായിരുന്നു. ഡല്‍ഹിയില്‍ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായി മാറിയതോടെയാണ് ഇത്തവണ ആലപ്പുഴയില്‍ നിന്നും അദ്ദേഹം മാറി നില്‍ക്കുന്നത്.

 

kc venugopal ele 2019
Advertisment