Advertisment

പൊലിഞ്ഞത് മാണിയെയും ജോസഫിനെയും തമ്മിലടുപ്പിച്ച് കോട്ടയത്ത് തമ്പടിക്കാനുള്ള കെ സി ജോസഫിന്റെ മോഹം ! രാവിലെ ജോസഫും കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ച നീണ്ടപ്പോള്‍ മാണിയുടെ 'കടുത്ത' ഇടപെടല്‍. ഞങ്ങളെ വേണ്ടെന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് കോണ്‍ഗ്രസിനോട് മാണി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ലോക്സഭാ സീറ്റിന്റെ പേരിലുള്ള മാണി - ജോസഫ് തര്‍ക്കം തല്‍ക്കാലം കെട്ടടങ്ങിയപ്പോള്‍ പൊലിഞ്ഞത് ഇരുവരെയും തമ്മിലടുപ്പിച്ച് കോട്ടയം സീറ്റ് തരപ്പെടുത്താന്‍ തക്കം പാര്‍ത്തിരുന്ന കോണ്‍ഗ്രസ് നേതാവിന്റെ സ്വപ്നം.

Advertisment

ജോസഫിന് മത്സരിക്കാന്‍ കോട്ടയം സീറ്റ് മാണി അനുവദിച്ചാല്‍ ജോസഫിന് കുറച്ചുകൂടി സുരക്ഷിതമായ ഇടുക്കിയും കോട്ടയവുമായി വച്ചുമാറാനായിരുന്നു കോണ്‍ഗ്രസ് നേതാവ് ലക്‌ഷ്യം വച്ചത്. ഇരിക്കൂര്‍ എംഎല്‍എ കെ സി ജോസഫായിരുന്നു ഈ നീക്കത്തിന് പിന്നിലെന്നാണ് മാണി വിഭാഗത്തിന്‍റെ ആരോപണം.

publive-image

സ്ഥാനാര്‍ഥിയായി വരുന്ന ജോസഫ് കോണ്‍ഗ്രസുമായി ധാരയുണ്ടാക്കി ഇടുക്കി ഏറ്റെടുത്താല്‍ പകരമായി കിട്ടുന്ന കോട്ടയത്ത് സ്ഥാനാര്‍ഥിയാകാനായിരുന്നു കെ സി ജോസഫിന്റെ നീക്കം. മുതിര്‍ന്ന നേതാക്കള്‍ക്ക് മത്സരിക്കാനായി ഏറ്റുവാങ്ങുന്ന കോട്ടയത്ത് ഉമ്മന്‍ചാണ്ടിക്ക് പകരം അദ്ദേഹത്തിന്റെ വിശ്വസ്തനായ കെ സി ജോസഫിന് സീറ്റ് ലഭിക്കുമെന്നായിരുന്നു കണകുകൂട്ടല്‍. ഇതുപ്രകാരം മത്സരിക്കാനുള്ള മുന്നൊരുക്കങ്ങളും നേതാവ് പൂര്‍ത്തിയാക്കിയിരുന്നത്രെ.

publive-image

സീറ്റിന്റെ പേരില്‍ മാണി - ജോസഫ് തര്‍ക്കം മുറുകുമ്പോള്‍ പ്രത്യേക സാഹചര്യം പറഞ്ഞ് ഇടപെടാനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ലക്‌ഷ്യം. ജയസാധ്യത പരിഗണിച്ച് സീറ്റ് ജോസഫിന് കൊടുക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സീറ്റ് ലഭിച്ച് കഴിഞ്ഞാല്‍ തനിക്ക് കുറച്ചുകൂടി സാധ്യതയുള്ള ഇടുക്കിയും കോണ്‍ഗ്രസിന് കൂടുതല്‍ ജയസാധ്യതയുള്ള കോട്ടയവും തമ്മില്‍ വച്ചുമാറാന്‍ ജോസഫും കോണ്‍ഗ്രസും തമ്മില്‍ ധാരണയാകുന്നു.

publive-image

കോട്ടയം കോണ്‍ഗ്രസിനു കിട്ടിയാല്‍ ഉമ്മന്‍ചാണ്ടി തന്റെ വിശ്വസ്തനായ കെ സി ജോസഫിനെ ഇവിടെയ്ക്ക് നിര്‍ദ്ദേശിക്കുന്നു. ഇതോടെ ഇനി തെരഞ്ഞെടുപ്പെന്ന് പറഞ്ഞ് ഇരിക്കൂറിന് പോകാന്‍ നിര്‍വാഹമില്ലാത്ത കെ സി ജോസഫിന് പുതിയ രാഷ്ട്രീയ അഭയം ലഭിക്കുന്നു - ഇതായിരുന്നു കെ സി - പി ജെ കൂട്ടുകെട്ടിന്റെ സ്വപ്നങ്ങള്‍.

എന്നാല്‍ പി ജെയുടെ ഇരട്ട സീറ്റ് ആവശ്യം മുതല്‍ കൂളായി പ്രതികരിച്ച മാണി തന്ത്രപരമായി മാണി വിഭാഗത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തി കോണ്‍ഗ്രസ് - പി ജെ കൂട്ടുകെട്ടിന്റെ തന്ത്രങ്ങളെ അരിഞ്ഞുവീഴ്ത്തി. തോമസ്‌ ചാഴിക്കാടനെ തിങ്കളാഴ്ച മാണി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ജോസഫിന്റെ മോഹങ്ങള്‍ക്ക് മുന്നില്‍ മാണി വാതില്‍ കൊട്ടിയടച്ചു.

publive-image

അവസാനഘട്ട ശ്രമമെന്ന നിലയിലാണ് ഇന്ന് കെ സി ജോസഫിന്റെ കൂടി ശ്രമഫലമായി പി ജെയെ തിരുവനന്തപുരത്ത് വിളിച്ചിരുത്തി ചര്‍ച്ച നടത്തിയത്. ചര്‍ച്ച നീണ്ടപ്പോള്‍ ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തി കെ എം മാണി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ഇത്തരത്തില്‍ പി ജെ ജോസഫിനെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നത് തനിക്കെതിരായ നീക്കമായിട്ടു താന്‍ കാണേണ്ടി വരുമെന്നും മാണി മുന്നറിയിപ്പ് നല്‍കി.

publive-image

കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസിനെ ആവശ്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറഞ്ഞുകൊള്ളാനും മാണി പറഞ്ഞതായാണ് സൂചന. അതോടെയാണ് പി ജെ ജോസഫുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച അവസാനിച്ചത്. മാണിയെയും ജോസഫിനെയും ഒന്നിച്ചിരുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കവും മാണി തള്ളി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഇനി ചര്‍ച്ചയില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ തന്ത്രപരമായ ഇടപെടല്‍ തന്നെയാണ് ജോസഫിനെ കടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചത്. കോണ്‍ഗ്രസ് ഒപ്പമുണ്ടെന്ന ധാരണ വന്നതോടെ ജോസഫ് അയഞ്ഞു.

jose km loksabha ele
Advertisment