Advertisment

കേരളത്തിലെ യുഡിഎഫ് വിജയത്തിന് വെള്ളം കോരിയത് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ! വിജയ ശില്‍പ്പി ആന്റണിയെന്ന്‍ ഹൈക്കമാന്റിനെ ധരിപ്പിക്കാന്‍ ആന്റണി ഭക്തരും ! ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള നീക്കവുമായി കോണ്‍ഗ്രസിലെ തോല്‍വിയുടെ വ്യാപാരികള്‍ !

author-image
ജെ സി ജോസഫ്
New Update

ന്യൂഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ കേരളത്തിലെ വന്‍ വിജയത്തിന്റെ നേട്ടം അവകാശപ്പെട്ട് നേതൃനിരയില്‍ പിടിച്ചുനില്‍ക്കാന്‍ എ കെ ആന്റണി അനുകൂലികളുടെ ശ്രമം.

Advertisment

കേരളത്തിലെ വന്‍ വിജയത്തില്‍ ഒരു അവകാശവാദത്തിനും അര്‍ഹതയില്ലാത്ത ആന്റണി നേട്ടം അടിച്ചുമാറ്റുന്നതില്‍ അങ്ങേയറ്റം അസംതൃപ്തരാണ് വിജയശില്‍പ്പികളായ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. എന്നാല്‍ കേരളത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും കാരണക്കാരന്‍ ആന്റണിയാണെന്ന് രാഹുലിനെയും സോണിയയെയും ധരിപ്പിക്കുന്നതിനുള്ള തീക്കമാണ് ആന്റണി ഭക്തര്‍ നടത്തുന്നത്. ഇതിന്റെ പേരില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ അസംതൃപ്തി പുകയുകയാണ്.

publive-image

എല്ലാ തെരഞ്ഞെടുപ്പുകളിലും ആന്റണിയും ഹൈക്കമാന്റും വഴി സ്ഥാനാര്‍ഥി ലിസ്റ്റില്‍ കയറിക്കൂടുന്ന പതിവ് നേതാക്കളെ ഒറ്റക്കെട്ടായി നിന്ന് വെട്ടിനിരത്തിയാണ് രമേശും ഉമ്മന്‍ചാണ്ടിയും ഇത്തവണ ജനപ്രിയ സ്ഥാനാര്‍ഥി ലിസ്റ്റ് തയാറാക്കിയത്.

എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയത് രമേശ്‌ ചെന്നിത്തലയായിരുന്നു. ഇടുക്കിയും ചാലക്കുടിയും നോട്ടമിട്ടിരുന്ന പി സി ചാക്കോയെ വെട്ടി ഇവിടങ്ങളില്‍ യഥാക്രമം ഡീന്‍ കുര്യാക്കോസിനെയും ബെന്നി ബെഹന്നാനെയും സ്ഥാനാര്‍ഥികളാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലായിരുന്നു.

ആറ്റിങ്ങലില്‍ ആന്റണിയുടെ സ്ഥാനാര്‍ഥിയെ വെട്ടില്‍ അടൂര്‍ പ്രകാശിനെ കൊണ്ടുവന്നതും ചെന്നിത്തലയുടെ ഇടപെടലായിരുന്നു. പി ജെ കുര്യന്‍ വീണ്ടും മത്സരിക്കാന്‍ നടത്തിയ നീക്കവും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന്‍ തടഞ്ഞു.

publive-image

മറ്റൊരു വിഷയം ശബരിമലയായിരുന്നു. യുവതീപ്രവേശന വിധിയില്‍ രാഹുല്‍ ഗാന്ധി അനുകൂല നിലപാടെടുത്തപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത് കേരളത്തില്‍ എതിര്‍ നിലപാട് കൈക്കൊണ്ടത് രമേശ്‌ ചെന്നിത്തലയുടെ ശക്തമായ ഇടപെടലിലായിരുന്നു. അന്ന് രാഹുലിന്റെ നിലപാടിനനുസരിച്ച് കേരളത്തിലെ യു ഡി എഫ് നിന്നിരുന്നെങ്കില്‍ ഇന്ന് കേരളത്തില്‍ 10 ല്‍ കുറയാത്ത സീറ്റുകളില്‍ ബി ജെ പി വിജയിക്കുന്നതായിരുന്നു സാഹചര്യം.

ശബരിമല വിഷയത്തിന്റെ തുടക്കം മുതലുള്ള ഘട്ടങ്ങളില്‍ തന്ത്രപരമായിട്ടായിരുന്നു യു ഡി എഫിന്റെ ഇടപെടല്‍. അതോടെ ബി ജെ പി ഉണ്ടാക്കിയ കോലാഹലങ്ങളുടെ നേട്ടം കൂടി ലഭിച്ചത് യു ഡി എഫിനായിരുന്നു.

publive-image

പ്രളയ മാനേജ്മെന്റില്‍ സര്‍ക്കാരിനുണ്ടായ പരാജയവും മസാല ബോണ്ട്‌ അഴിമതിയും ബാര്‍ ലൈസന്‍സ് അനുവദിക്കലുമൊക്കെ ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയ്ക്കും കഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിനെക്കൊണ്ട് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ തയാറാക്കി ചെന്നിത്തല നടത്തിയ പോരാട്ടങ്ങള്‍ അദ്ദേഹത്തിന് വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും പ്രതിപക്ഷത്തിന് അത് നേട്ടമാകുകയും ഭരണപക്ഷത്തിന് കോട്ടമാകുകയും ചെയ്തു.

സര്‍ക്കാര്‍ വിരുദ്ധ വികാരം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്നതാണ് ചെന്നിത്തലയുടെ പ്രതിപക്ഷ മാനേജ്മെന്റിന്റെ വിജയം. ഇതെല്ലാം കഴിഞ്ഞ് ചിലര്‍ ചെവി കടിച്ച് ആ നേട്ടങ്ങളുമായി പറക്കാന്‍ ശ്രമിക്കുന്നെന്നതാണ് ദയനീയം.

 

loksabha ele 2019 cong
Advertisment