Advertisment

പിണങ്ങി നിന്ന കെ വി തോമസിന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കില്ല ! കൈവശമുള്ള പദവി ഗ്രൂപ്പിന് പുറത്തേക്ക് നല്‍കാന്‍ എ ഗ്രൂപ്പ് തയാറല്ല !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ട സിറ്റിംഗ് എംപി കെ വി തോമസിനെ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. നിലവില്‍ യു ഡി എഫ് നേതൃത്വത്തിലും കെ പി സി സിയിലും എ ഗ്രൂപ്പിന്റെ പക്കലുള്ള ഏക പദവിയാണ്‌ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം.

Advertisment

publive-image

കെ വി തോമസ്‌ ഐ ഗ്രൂപ്പാണ്. തോമസിന് സീറ്റ് നിഷേധിച്ചതും ഐ പക്ഷക്കാരനായ ഹൈബി ഈഡന് സീറ്റ് നല്‍കിയതിന്റെ പേരിലാണ്. അതിനാല്‍ ഐ പക്ഷത്ത് നടന്ന സീറ്റ് മാറ്റത്തിന്റെ പേരില്‍ എ ഗ്രൂപ്പ് പദവി ത്യജിക്കണമെന്ന വാദം അംഗീകരിക്കില്ലെന്നാണ് എ വിഭാഗത്തിന്‍റെ നിലപാട്.

പകരം പി ടി തോമസ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു എന്നീ പേരുകളാണ് യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇതില്‍ പി ടി തോമസിനായിരിക്കും മുന്‍ഗണന. കെ സി ജോസഫ് ഈ പദവിയ്ക്കായി രംഗത്തുണ്ടെങ്കിലും ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസുകാരും യു ഡി എഫിലേ ഘടകകക്ഷികളും കെ സി ജോസഫിനെതിരാണ്.

ആര്‍ക്കും ഒരു ഗുണവുമില്ലാത്ത ഒരു നേതാവിന് ഇനിയും പദവികള്‍ നല്‍കുന്നതിനെ അനുകൂലിക്കില്ലെന്നാണ് എ വിഭാഗം തന്നെ പറയുന്നത്. ചാലക്കുടിയില്‍ വിജയിച്ചാല്‍ ബെന്നി ബെഹന്നാന് പദവി ഒഴിയേണ്ടി വരും.

loksabha ele 2019 cong kv thomas
Advertisment