Advertisment

കോട്ടയത്ത് ചാഴികാടന് താരപ്രചാരകന്‍ ഉമ്മന്‍ചാണ്ടി തന്നെ. ജോസ് കെ മാണിയുടെ വികസന നേട്ടങ്ങളും അണിനിരത്തും. പൊതുരംഗത്തെ അനുഭവ സമ്പത്തുമായി വി എന്‍ വാസവനും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കോട്ടയത്ത് യു ഡി എഫിന്റെ ജില്ലയിലെ താരപ്രചാരകന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജോസ് കെ മാണി എം പിയും പ്രചരണ രംഗത്ത് നേരിട്ട് നിന്ന് പോരാട്ടം നയിക്കും.

Advertisment

നാളെ നടക്കുന്ന തോമസ്‌ ചാഴികാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടകനായെത്തുന്നതും ഉമ്മന്‍ചാണ്ടിയാണ്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി ചാഴികാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്നത്.

publive-image

നാളെ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉച്ചകഴിഞ്ഞ് മൂന്ന്‍ മണിക്ക് കെ പി എസ് മേനോന്‍ ഹാളിലാണ് നടക്കുന്നത്. ആയിരകണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി കണ്‍വെന്‍ഷന്‍ ഗംഭീരമാക്കാനാണ് യു ഡി എഫ് ആലോചിക്കുന്നത്.

ആഴ്ചകള്‍ നീണ്ട സ്ഥാനാര്‍ഥി തര്‍ക്കമെല്ലാം കഴിഞ്ഞ് സ്ഥാനാര്‍ഥിയായി തോമസ്‌ ചാഴികാടന്‍ രംഗത്തിറങ്ങിയപ്പോള്‍ ആ വിഭാഗങ്ങളെല്ലാം ഇപ്പോള്‍ സ്ഥാനാര്‍ഥിയ്ക്ക് പോസിറ്റീവ് ആയി മാറുന്നതായാണ് യു ഡി എഫിന്റെ വിലയിരുത്തല്‍. പി ജെ ജോസഫുമായി താരതമ്യം ചെയ്തതോടെ തോമസ്‌ ചാഴികാടനും സീനിയര്‍ നേതാവെന്നു പ്രചരിപ്പിക്കാന്‍ കഴിഞ്ഞതാണ് പ്രധാന നേട്ടം.

publive-image

എതിര്‍ സ്ഥാനാര്‍ഥിയുമായി താരതമ്യം ചെയ്യുമ്പോള്‍ പലതുകൊണ്ടും പ്രത്യേകതകള്‍ അവകാശപ്പെടാന്‍ കഴിയുന്നുവെന്നതും മറ്റൊരു നേട്ടം. ചാര്‍ട്ടേഡ് അക്കൌണ്ടന്റും ബാങ്ക് മാനേജര്‍ എന്നതും ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി മാറുമെന്നാണ് ചാഴികാടന്റെ മറ്റൊരു നേട്ടമായി വിലയിരുത്തുന്നത്.

publive-image

പുതിയ കാലഘട്ടത്തില്‍ ഭാഷാ വൈദഗ്ധ്യവും ഉദ്യോഗസ്ഥ മേഖലകളില്‍ ഇടപെടാനുള്ള പരിചയ സമ്പത്തും ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമാണ്. ചാഴികാടനെ സംബന്ധിച്ച് വര്‍ഷങ്ങളോളം ഡല്‍ഹിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാനേജര്‍ ആയിരുന്നു.

കോട്ടയത്ത് നിര്‍മ്മാണ പുരോഗതിയിലുള്ള സയന്‍സ് സിറ്റി, ട്രിപ്പിള്‍ ഐ ടി എന്നിവ ഉള്‍പ്പെടെയുള്ള മെഗാ പദ്ധതികളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം മികവുകളൊക്കെ ജനപ്രതിനിധികള്‍ക്കും അനിവാര്യമാണ്.

publive-image

അതേസമയം, ചാഴികാടന്റെ എതിരാളി ശക്തനാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ പോരിനിറങ്ങുമ്പോള്‍ അണികള്‍ ഊര്‍ജ്ജസ്വലരായി രംഗത്തിറങ്ങികഴിഞ്ഞു. സാധാരണക്കാരനായി പൊതുരംഗത്ത് വന്ന വി എന്‍ വാസവന്‍ എക്സ് എം എല്‍ എ പെട്ടെന്നാണ് കോട്ടയത്തെ സജീവ രാഷ്ട്രീയത്തില്‍ മുന്നണിപ്പോരാളിയാകുന്നത്.

ജില്ലാ ബാങ്ക് പ്രസിഡന്റായും റബ്കോ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും കോട്ടയം എം എല്‍ എ ആയുമൊക്കെ തിളങ്ങിയ വാസവനെ കോട്ടയത്തുകാര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തിയാണ് വാസവന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയത്.

jose km loksabha ele kottayam ele 2019
Advertisment