Advertisment

കോട്ടയത്ത് തോമസ്‌ ചാഴികാടന്റെ പ്രചരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് നീക്കം ! തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മണ്ഡലത്തിന്റെ ചുമതല ! മുന്നണി ബന്ധത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് കെപിസിസിയുടെ നിര്‍ദ്ദേശം !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്ന കോട്ടയ൦ മണ്ഡലത്തില്‍ പ്രചരണത്തിന്റെ ചുക്കാന്‍ നേരിട്ട് ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പാര്‍ലമെന്റ് മണ്ഡലത്തിന്റെ മൊത്തം ചുമതല നല്‍കിയിരിക്കുന്നത്.

Advertisment

publive-image

ഡി സി സി അധ്യക്ഷന്‍ ജോഷി ഫിലിപ്പാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍. ജോസ് കെ മാണി എം പി ജനറല്‍ കണ്‍വീനറുമാകും. സാധാരണ ഡി സി സി അധ്യക്ഷന്മാരെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍മാരാക്കുന്നിടത്താണ് ഇത്തവണ മുതിര്‍ന്ന നേതാവിനെ ചുമതല ഏല്‍പ്പിച്ച് കോണ്‍ഗ്രസ് പ്രചരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.

publive-image

കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലാത്ത മണ്ഡലമായിരുന്നു കോട്ടയം. കേരളാ കോണ്‍ഗ്രസ് ഇടയ്ക്ക് മുന്നണിയുമായുള്ള ബന്ധം വിശ്ചേദിച്ചു നിന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നീരസത്തിന് കാരണമായിരുന്നു.

മുന്നണിയുമായി ബന്ധം വേര്‍പെടുത്തിയിരുന്നെങ്കിലും അതിനുശേഷം നടന്ന 3 ഉപതെരഞ്ഞെടുപ്പുകളിലും കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ യു ഡി എഫിനായിരുന്നു.  തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് മുന്നണിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന നടപടികള്‍ തുടരരുതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശം.

publive-image

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അതിന്റെ പഴി കോണ്‍ഗ്രസ് നേതൃത്വം കേള്‍ക്കേണ്ടി വരുമെന്നും നേതൃത്വത്തിനറിയാം.  സീറ്റിനെചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പി ജെ ജോസഫ് ഉയര്‍ത്തിയ കോലാഹലങ്ങള്‍ക്ക് ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ഉണ്ടായിരുന്നെന്ന ആക്ഷേപം കേരളാ കോണ്‍ഗ്രസിനുണ്ട്.

publive-image

ഈ സാഹചര്യത്തില്‍ കോട്ടയത്ത് മികച്ച വിജയം ഉറപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ കൂടി ആവശ്യമായാണ്‌ കെ പി സി സി കാണുന്നത്. അതിനാല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം വരും ദിവസങ്ങളില്‍ കോട്ടയത്ത് പ്രചരണത്തിനെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല 23 ന് വീണ്ടും കോട്ടയം വാരിമുട്ടത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. 24 ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കോട്ടയത്ത് തോമസ്‌ ചാഴികാടന്റെ വിജയത്തിനായുള്ള യു ഡി എഫ് യുവജന കണ്‍വെന്‍ഷന്റെ ഉദ്ഘാടനത്തിനെത്തുന്നത്.

publive-image

വീണ്ടും പുതുപ്പള്ളി നിയോജക മണ്ഡലം കണ്‍വെന്‍ഷനിലും ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനും കോട്ടയത്ത് പ്രചരണത്തിനെത്തുന്നുണ്ട്. കോട്ടയത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും സജീവമായി തന്നെ പ്രചരണ രംഗത്തുണ്ട്.

യു ഡി എഫ് ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുള്ള മണ്ഡലമാണ് കോട്ടയം. കഴിഞ്ഞ തവണ ജോസ് കെ മാണി ഇവിടെ വിജയിച്ചത് കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഭൂരിപക്ഷത്തിനായിരുന്നു. ഒന്നേകാല്‍ ലക്ഷത്തോളമായിരുന്നു ജോസ് കെ മാണിയുടെ ഭൂരിപക്ഷം.  ആ ലീഡ് നഷ്ടമാകാതെ സൂക്ഷിക്കാനായിരിക്കും യു ഡി എഫിന്റെ ലക്‌ഷ്യം.

kottayam ele 2019
Advertisment