Advertisment

കോട്ടയത്തെ മത്സരം കഴിഞ്ഞാല്‍ പാലായില്‍ മത്സരിക്കനൊരുങ്ങിയിരുന്ന പി സി തോമസിന്റെ സ്ഥിതി പരമദയനീയം

New Update

കോട്ടയം:  19 വര്‍ഷം എം പിയും കേന്ദ്രമന്ത്രിയുമായിരുന്ന നേതാവാണ്‌ പി സി തോമസ്‌.  കേരളത്തില്‍ ആദ്യമായി ഒരു ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചതും അദ്ദേഹമാണ്. അതുകൊണ്ട് തന്നെ ഇത്തവണ തന്റെ സ്വന്തം നാടായ കോട്ടയത്ത് വീണ്ടും ഒരു അട്ടിമറി നടത്തും എന്ന് പറഞ്ഞായിരുന്നു പി സി തോമസ്‌ എന്‍ ഡി എ സ്ഥാനാര്‍ഥി ആയി വരുന്നത്.

Advertisment

publive-image

മണ്ഡലത്തില്‍ വന്‍ മുന്നേറ്റം ആണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന പ്രചരണരംഗത്ത് ഉടനീളം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.  പക്ഷെ, 52 % വോട്ട് എണ്ണിത്തീര്‍ന്നപ്പോള്‍ തോമസ്‌ ചാഴികാടന്‍ 233677 വോട്ടുകള്‍ നേടിയിടത്ത് തോമസിന് കിട്ടിയത് 9063 വോട്ടുകള്‍ മാത്രമാണ്.

കോട്ടയം മണ്ഡലത്തിലെ പല സ്ഥലങ്ങളും ബി ജെ പിയുടെ ശക്തികേന്ദ്രങ്ങള്‍ ആണ്. പക്ഷെ അവിടങ്ങളില്‍ ഒരിടത്ത് പോലും കാര്യമായ മുന്നേറ്റം നടത്താന്‍ പി സി തോമസ്‌ എന്ന ഈ പഴയ പുലിക്ക് കഴിഞ്ഞില്ല.

കോട്ടയത്ത് ജയിച്ചില്ലെങ്കില്‍ പോലും കടുത്ത മത്സരം കാഴ്ച വച്ച ശേഷം പാലായില്‍ കെ എം മാണിയുടെ ഒഴിവില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാനായി മത്സരിക്കാനായിരുന്നു അടുത്ത പ്ലാന്‍. പക്ഷെ, ഈ ദയനീയ പരാജയം ഇനി ഒരു മത്സരത്തിനുകൂടിയുള്ള ശേഷി പി സിക്ക് നല്‍കുന്നില്ല.

Advertisment