Advertisment

ചാഴികാടന്‍ ആദ്യം എത്തിയത് മാണിസാറിന്റെ ഖബറിടത്തില്‍. കെ എം മാണിയുടെ സ്വന്തം പാലായില്‍ കിട്ടിയത് 33000 ലേറെ ഭൂരിപക്ഷം. വാസവന്‍ ലീഡ് ചെയ്തത് വൈക്കത്ത് മാത്രം

New Update

കോട്ടയം:  കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ്‌ ചാഴികാടന്‍ ഫലമറിഞ്ഞശേഷം ആദ്യം എത്തിയത് അന്തരിച്ച പ്രിയങ്കരനായ നേതാവ് കെ എം മാണിയുടെ ശവകുടീരത്തിന് മുന്നില്‍.  പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിക്കും നേതാക്കള്‍ക്കും ഒപ്പമായിരുന്നു ചാഴികാടന്‍ മാണി സാറിന്റെ ഖബറിടത്തിങ്കല്‍ എത്തിയത്.

Advertisment

publive-image

കെ എം മാണിയുടെ അവസാനത്തെ പ്രഖ്യാപനമായിരുന്നു കോട്ടയത്ത് തോമസ്‌ ചാഴികാടന്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആകുമെന്നത്. കേരള രാഷ്ട്രീയം ആകാംഷാപൂര്‍വ്വം കാത്തിരുന്ന ആ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആശുപത്രിയിലേക്ക് പോയ കെ എം മാണി പിന്നെ ആരോഗ്യവാനായി മടങ്ങിവന്നില്ല.

കെ എം മാണിയുടെ സഹതാപ തരംഗത്തിലായിരുന്നു ചാഴികാടന്റെ മത്സരം.  106368 വോട്ടുകളുടെ ഭൂരിപക്ഷമാണ് നിലവില്‍ ഉള്ളത്.  ആയിരത്തോളം വോട്ടുകള്‍  ആണ് ഇനി എണ്ണാന്‍ ഉള്ളത്. കെ എം മാണിയുടെ മണ്ഡലമായ പാലായില്‍ ചാഴികാടന് 33000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. മാണി കേന്ദ്രത്തിന്റെ ശക്തി കേന്ദ്രമായ കടുത്തുരുത്തിയില്‍ ഭൂരിപക്ഷം 26000 മാത്രമാണ്.

publive-image

മോന്‍സ് ജോസഫിന്റെ മണ്ഡലമായ കടുത്തുരുത്തിയില്‍ നിന്നും കഴിഞ്ഞ തവണ മോന്‍സിനും അതിനുശേഷം ജോസ് കെ മാണിക്കും ലഭിച്ച ഭൂരിപക്ഷം ചാഴികാടന് നേടാന്‍ സാധിച്ചില്ല. ഇത് വരും ദിവസങ്ങളില്‍ കേരളാ കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാം.

സ്വന്തം മണ്ഡലമായ ഏറ്റുമാനൂരില്‍ എണ്ണായിരത്തിലേറെ ഭൂരിപക്ഷമുണ്ട്. കോട്ടയത്ത് 14000 വും പുതുപ്പള്ളിയില്‍ 23000 ത്തിലേറെയും പിറവത്ത് 7000 ഉം ആണ് ചാഴികാടന്റെ ഭൂരിപക്ഷം.  അതേസമയം, വി എന്‍ വാസവന്‍ ലീഡ് ചെയ്ത ഏക മണ്ഡലമായ വൈക്കത്ത് ചാഴികാടന്‍ 9000 ത്തോളം വോട്ടുകള്‍ക്ക് പിറകില്‍ പോയി.

Advertisment