Advertisment

ഏറ്റുമാനൂർ മണ്ഡലത്തില്‍ ആവേശം നിറച്ച് തോമസ്‌ ചാഴികാടന്റെ റോഡ് ഷോയും മണ്ഡല പര്യടനവും

New Update

കോട്ടയം:  വിജയം വിരൽത്തുമ്പിലെന്നുറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണത്തിൽ ആവേശം നിറയുന്നു. തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം ഓരോ കേന്ദ്രങ്ങളിലും എത്തുമ്പോൾ തടിച്ച് കൂടുന്ന പതിനായിരക്കണക്കിന് പ്രവർത്തകർ തോമസ് ചാഴികാടന്റെ വിജയം അരക്കിട്ടുറപ്പിക്കുന്നു. ഇക്കുറിയും വികസനത്തിന് തന്നെയാണ് കോട്ടയത്തെ വോട്ടർമാരുടെ വോട്ട് എന്നുറപ്പിച്ചുള്ള സജീവ പ്രചാരണമാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്.

Advertisment

publive-image

ഇന്നലെ ഏറ്റുമാനൂർ മണ്ഡലത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം നടന്നത്. ഓരോ വേദിയിലും തിങ്ങി നിറഞ്ഞ നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർത്ഥിയ്ക്ക് ഉറച്ച പിൻതുണയാണ് നൽകുന്നത്. പുഷ്പവൃഷ്ടിയും, ചെണ്ടമേളവും, മുത്തുക്കുടയും, താലപ്പൊലി അടക്കമുള്ളവയുമായാണ് സ്ഥാനാർത്ഥിയ്ക്ക് വോട്ടർമാർ സ്വീകരണം ഒരുക്കിയത്.

പര്യടന വാഹനം കടന്നു പോകുന്ന ഓരോ വീഥിയുടെയും ഇരുവശത്തും നൂറുകണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്യാൻ കാത്തു നിന്നത്.

ഏറ്റുമാനൂർ നഗരസഭ പരിധിയിൽ പൂച്ചിറപള്ളിയിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച പ്രചാരണയാത്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥനാർത്ഥികളിൽ സംശുദ്ധ വ്യക്തിത്വത്തിന ഉടമയാണ് തോമസ് ചാഴികാടനെന്ന്് അദ്ദേഹം പറഞ്ഞു.

വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ചാഴികാടൻ ഒരിക്കൽ പോലും ഒരു വിധത്തിലുള്ള അഴിമതി ആരോപണവും നേരിട്ടിട്ടില്ല. യാതൊരു വിധ ആരോപണങ്ങൾക്കും ഇട നൽകാത്തത്ര ജാഗ്രതയോടെയാണ് അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ജീവിതം കടന്നു പോകുന്നത്. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമ്പോൾ അധികാര സ്ഥാനത്തേയ്ക്ക് എത്താൻ തോമസ് ചാഴികാടനും പാർലമെന്റിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ഏറ്റുമാനൂർ നഗരസഭ പരിധിയിൽ കട്ടച്ചിറ, കൂടല്ലൂർ കവല, ഷട്ടർകവല, വെട്ടിമുകൾ, കറ്റോട്, കണ്ണമ്പുര, മംഗളം കലുങ്ക്, വള്ളിക്കാട്, തവളക്കുഴി, പേരൂർക്കവല, ചെറുവാണ്ടൂർ, കണ്ടൻചിറ, പാറേക്കടവ്, പായ്ക്കാട്, പുളിമൂട്, കിണറ്റുംമൂട്, അമ്പലക്കോളനി, തെള്ളകത്ത്‌ശേരി, കാരിത്താസ് എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് തുറന്ന വാഹനത്തിൽ സ്വീകരണം ഒരുക്കി.

കഴിഞ്ഞ പത്തു വർഷം ജോസ് കെ.മാണി മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും, യുഡിഎഫ് എംഎൽഎയായി ഇരുപത് വർഷത്തോളം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ തോമസ് ചാഴികാടൻ നടത്തിയ വികസന പ്രവർത്തനങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം.

വിവിധ സ്ഥലങ്ങളിൽ നടന്ന സ്വീകരണ പരിപാടികളിൽ സണ്ണി പാമ്പാടി, പ്രിൻസ് ലൂക്കോസ്, കെ.ജി ഹരിദാസ്, കുഞ്ഞ് ഇല്ലമ്പള്ളി, ടോമി പുളിമാൻതുണ്ട്, ജോർജ് പുല്ലാട്, അബ്ദുൾ സമദ്, ഇ.ജെ ആഗസ്തി, സണ്ണി തെക്കേടം, ജെയിംസ് പ്ലാക്കിത്തൊട്ടിൽ എന്നിവർ പ്രസംഗിച്ചു.

ഇന്ന് തിരുവാങ്കുളം, മുളന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂർ മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്.  തിരുവാങ്കുളത്ത് രാവിലെ 7.30 ന് മുൻ എംഎൽഎ വി.ജെ പൗലോസ് ്ട്രാക്കോ കേബിൾ ജംഗ്ഷനിൽ പ്രചാരണം ഉദ്ഘാടനം ചെയ്യും.

തുടർന്ന് പെരിക്കാട്ടുക്വാറി, കർഷക കോളനി, ഭാസ്‌കരൻ കോളനി, പെരിങ്ങാട്ട് മുക്ക്, ചിത്രപ്പുഴ, കരിങ്ങാച്ചിറ, പറപ്പിള്ളി, ചിത്രാഞ്ജലി, ലക്ഷംവീട്, എൽബിഎസ്, തിരുവാങ്കുളം കവല, എസ്.എൻഡിപി ജംഗ്ഷൻ, കുരീക്കാട്ട്, എം.ജി സ്‌കൂൾ, കണിച്ചിറ, പഞ്ചായത്ത്,

ചോറ്റാനിക്കര ക്ഷേത്ര നട, തെക്കിനേത്ത് നിരപ്പ്, കിടങ്ങയം, തുപ്പംപടി, തലക്കോട്, നാഗപ്പാടി, പാലസ് സ്‌ക്വയർ, എരുവേലി, വട്ടുകുന്ന്, പള്ളിത്താഴം, കരവട്ടെ കുരിശ്, കാരിക്കോട് കോളനി, തുപ്പംപടി, കൊരഞ്ചിറ, പുളിയ്ക്കമാലി, അരക്കുന്നം, തുരുത്തിക്കര, പെരുമ്പിള്ളിനട, ആ്മ്പല്ലൂർ ലക്ഷം വീട്, മില്ലങ്കൽ എന്നിവടങ്ങൾ വഴിയെത്തി അരയൻകാവിൽ ഇന്നത്തെ (ഏപ്രിൽ മൂന്ന്) പര്യടനം സമാപിക്കും.

Advertisment