Advertisment

അടിസ്ഥാനമില്ലാത്ത ആരോപണം ചുമന്നുകൊണ്ടുനടന്നാല്‍ ജനം തിരിച്ചടിക്കും. കോഴിക്കോട് എം കെ രാഘവന്റെ നാലിരട്ടി ഭൂരിപക്ഷം അതിന് തെളിവ്

New Update

കോഴിക്കോട്:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് പ്രചരണം തുടങ്ങിയ ശേഷമാണ് യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ ഒരു ആധികാരികതയും തെളിവും ഇല്ലാതെ കോഴ ആരോപണം ഉന്നയിക്കുന്നത്. തുടക്കത്തില്‍ പകച്ചുപോയത് എം കെ രാഘവന്‍ മാത്രമല്ല യു ഡി എഫ് നേതൃത്വം ഒന്നാകെയായിരുന്നു.

Advertisment

publive-image

പക്ഷെ, ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് വസ്തുതയും ആധികാരികതയും ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ ആരോപണം തിരിച്ചടിച്ചു. അതിന് തെളിവാണ് കോഴിക്കോട് മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക് എം കെ രാഘവന്‍ മുന്നേറുന്നത്.  67 % വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ 62000 വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്ക് എം കെ രാഘവന്‍ പ്രവേശിച്ചിരിക്കുകയാണ്.

2009 ല്‍ കേവലം 838 വോട്ടുകള്‍ക്കും  2014 ല്‍ 16883 വോട്ടുകള്‍ക്കും മാത്രം ജയിച്ച രാഘവന്‍ ഇപ്പോള്‍ 69 %  വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ ഭൂരിപക്ഷം 63000 ല്‍ എത്തിച്ചിരിക്കുകയാണ്.  തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അതിന് ജനം തിരിച്ചടിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് കോഴിക്കോട് ഇത്തവണ എം കെ രാഘവന്റെ മുന്നേറ്റം.

കോഴിക്കോട് നഗരത്തിലെ ഒരു സാങ്കല്‍പ്പിക ഭൂമി ഇടപാടില്‍ രാഘവന്‍ കോടികള്‍ കോഴ ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. അതിനായി എഡിറ്റ്‌ ചെയ്തോ അല്ലാതെയോ ഒരു വീഡിയോ ദൃശ്യവും പുറത്തിറങ്ങി. പക്ഷെ, ആ ആരോപണത്തിന്റെ നിജസ്ഥിതി ഇല്ലായ്മ ജനത്തെ ബോധിപ്പിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല. പകരം ആരോപണം ചുമന്നുകൊണ്ടു നടന്നവര്‍ക്കെതിരെ ജനം വോട്ടും ചെയ്തു.

Advertisment