Advertisment

മത്സരത്തിനില്ലെന്ന നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി. നിര്‍ബന്ധിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ഉറപ്പും നിലനില്‍ക്കുന്നു. മുല്ലപ്പള്ളിയുടെ ആഗ്രഹം തല്‍ക്കാലം നിറവേറില്ല !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:   എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന വെളിപ്പെടുത്തലുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നെങ്കിലും ഉമ്മന്‍ചാണ്ടി മത്സരിക്കില്ലെന്ന് സൂചന.

Advertisment

publive-image

ഇന്ന് പ്രമുഖ ചാനലില്‍ മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയായതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം വീണ്ടും സജീവ ചര്‍ച്ചയായി മാറിയിരിക്കുന്നത്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി.

publive-image

ലോക്സഭയില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തിന് മുമ്പ് രാഹുല്‍ ഗാന്ധിയെ നേരില്‍ക്കണ്ട് ഉമ്മന്‍ചാണ്ടി അനുവാദവും നേടിയിരുന്നു. നിര്‍ബന്ധിക്കില്ലെന്ന് അന്ന് രാഹുല്‍ ഉമ്മന്‍ചാണ്ടിക്ക് ഉറപ്പ് നല്‍കിയതാണ്.

publive-image

ആ സാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് ഇന്ന് മുല്ലപ്പള്ളിയുടെ പ്രസ്താവന പുറത്തുവന്ന ശേഷവും ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഇക്കാര്യം അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

publive-image

ലോക്സഭാ തെരഞ്ഞെടുപ്പിന് ആന്ധ്രയില്‍ നിന്നും പരമാവധി വിജയമാണ് ഉമ്മന്‍ചാണ്ടിയുടെ ചുമതല. അതിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം പ്രചരണത്തിനും അദ്ദേഹം മുന്‍നിരയിലുണ്ടാകും. കേരളത്തില്‍ യു ഡി എഫിന്റെ സ്റ്റാര്‍ ക്യാമ്പയ്ന്‍ ഉമ്മന്‍ചാണ്ടി ആയിരിക്കുമെന്ന് പ്രചരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

publive-image

മാത്രമല്ല, അടുത്ത വര്‍ഷം നിയമസഭയില്‍ ഒരേ മണ്ഡലത്തില്‍ നിന്നും വിജയിച്ചെത്തി 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ കോണ്‍ഗ്രസ് എം എല്‍ എ എന്ന റിക്കോര്‍ഡിലേക്ക് പ്രവേശിക്കുകയാണ് ഉമ്മന്‍ചാണ്ടി. റിക്കോര്‍ഡ് നേട്ടത്തിനരികെ നില്‍ക്കെ നിയമസഭയില്‍ നിന്നും രാജിവയ്ക്കാന്‍ അദ്ദേഹം ഒരുക്കമല്ല.

umman chandy ele 2019
Advertisment