Advertisment

ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. വിശ്വാസത്തെ തകര്‍ക്കുന്ന ശക്തികളെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കും. ആരെ പിന്തുണയ്ക്കുമെന്നു രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും - പി സി ജോര്‍ജ്ജ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:  ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കില്ലെന്ന്‍ വ്യക്തമാക്കി പി.സി ജോര്‍ജ് എംഎല്‍എ. വിശ്വാസത്തെ തകര്‍ക്കുന്ന ശക്തികളെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

രണ്ടുദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നുള്ള കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരിക്കാനില്ലെന്ന പാര്‍ട്ടിയുടെ തീരുമാനം വ്യക്തമാക്കി കേരള ജനപക്ഷം പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. മതവിശ്വാസത്തേയും ആചാരാനുഷ്ഠാനങ്ങളേയും അധിക്ഷേപിക്കുവാനും  അവഹേളിക്കുവാനും ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കുവാന്‍ ജനപക്ഷം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ട സമയമായെന്നും ജനപക്ഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

publive-image

 

Advertisment