Advertisment

രാഷ്ട്രീയക്കാരോട് വിരക്തി: ഈ തെരഞ്ഞെടുപ്പില്‍ പ്രവാസികളുടെ 'സംഭാവന' വിരളം ? നേതാക്കളുടെ വിലയിടിച്ചത് പി സി ജോര്‍ജ്ജും സരിതയുടെ ആരോപണങ്ങളും ! ജോര്‍ജ്ജിന്റെ ഗതികേട് വര്‍ണ്ണിക്കുന്ന വീഡിയോയും പുറത്ത്

New Update

കൊച്ചി:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഇത്തവണ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രതിസന്ധി ഫണ്ട് ദൌര്‍ലഭ്യം തന്നെയാണ്; പ്രത്യേകിച്ച് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക്. കേന്ദ്രത്തില്‍ ഭരണം ഉള്ളതിനാല്‍ ബി ജെ പിയുടെയും സംസ്ഥാനത്ത് ഭരണം ഉള്ളതിനാല്‍ സി പി എമ്മിന്റെയും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പണക്കൊഴുപ്പിന് കാര്യമായ കുറവൊന്നുമില്ല.

Advertisment

യു ഡി എഫിന് പ്രധാനമായും ഇലക്ഷന്‍ ഫണ്ട് വന്നിരുന്നത് പ്രവാസ ലോകത്ത് നിന്നുമായിരുന്നു. പ്രവാസികളായിരുന്നു പ്രധാന ഫണ്ട് സ്രോതസ്. പക്ഷേ, ഇത്തവണ പ്രവാസികള്‍ കാര്യമായി ഫണ്ട് ഇറക്കുന്നില്ല. അത് ഇടത്, വലത്, ബി ജെ പി സ്ഥാനാര്‍ഥികളുടെ ഒക്കെ കാര്യത്തില്‍ പ്രവാസികള്‍ക്ക് ഒരേ നിലപാടാണ്.

publive-image

രാഷ്ട്രീയക്കാരോട് പൊതുവേ ആളുകള്‍ക്ക് മതിപ്പില്ലെന്നതാണ് പ്രധാന കാരണം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലുണ്ടായ അനാവശ്യ വിവാദങ്ങള്‍ മികച്ച നിലയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന നേതാക്കളെ പോലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

രാഷ്ട്രീയക്കാരെ ഏറ്റവും അപഹാസ്യരാക്കി ചിത്രീകരിച്ച രണ്ടു ഘടകങ്ങള്‍ ഒന്ന് പി സി ജോര്‍ജ്ജും, രണ്ട് സോളാര്‍ കേസുമാണ്. സരിതയുടെ ആരോപണങ്ങളും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്ന നേതാക്കളുടെ നിലപാടുകളും പൊതുജനങ്ങള്‍ക്ക് രാഷ്ട്രീയത്തോട് തന്നെ വിരക്തി ഉണ്ടാക്കി. സരിതയെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചതോടെയാണ് സമൂഹം മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞതും പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജനവികാരം എതിരായി മാറിയതും.

സരിതയുടെ ആരോപണം നേരിട്ടവരേക്കാള്‍ ആ വിഷയത്തില്‍ നാറിയത് സരിതയെ അനുകൂലിച്ച് രംഗത്തെത്തിയവരാണ്. പി സി ജോര്‍ജ്ജാണ് ഇതൊക്കെ ഏറ്റുപിടിച്ച് സ്ഥാനത്തും അസ്ഥാനത്തും സഹപ്രവര്‍ത്തകരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ചെളിവാരിയെറിഞ്ഞത്. ഇതോടെ ജോര്‍ജ്ജിന്റെ മാര്‍ക്കറ്റും ഇടിഞ്ഞു, ഒപ്പം രാഷ്ട്രീയക്കാരോടുള്ള പൊതുജനത്തിന്റെ സമീപനത്തില്‍ വലിയ മാറ്റം ഉണ്ടായി.

അതേസമയം, നേരിട്ട് സരിതയുടെ ആരോപണങ്ങള്‍ക്ക് ഇരയായ നേതാക്കള്‍ക്ക് ഇപ്പോള്‍ ജനവികാരം അനുകൂലമാണെന്നതാണ് ഏറെ കൌതുകം. ഹൈബി ഈഡനും ബെന്നി ബെഹന്നാനും ഉമ്മന്‍ചാണ്ടിക്കുമൊക്കെ ജനത്തിന്റെ സഹതാപ തരംഗത്തിന് ഒരു കാരണം സോളാര്‍ അനുബന്ധ വിവാദങ്ങളില്‍ ഇരയാക്കപ്പെട്ടു എന്ന നിലയിലാണ്.

എന്തായാലും എല്ലാവരെയും അപമാനിച്ച് ആളായി നടന്ന പി സി ജോര്‍ജ്ജിന്റെ അവസ്ഥയാണ് ഇപ്പോള്‍ പരമദയനീയം. 27000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ജനം വിജയിപ്പിച്ചുവിട്ട നേതാവിനെ കണ്ടാല്‍ ഇപ്പോള്‍ ജനം തിരിഞ്ഞു നില്‍ക്കുന്നതാണ് സ്ഥിതി.

വിവാഹ ചടങ്ങുകളില്‍ ഉള്‍പ്പെടെ എല്ലായിടത്തും ജോര്‍ജ്ജ് ഓടിയെത്തുന്നുണ്ടെങ്കിലും അങ്ങോട്ട് ചെന്ന് ആളുകളുടെ തോളില്‍ കയ്യിടേണ്ടതാണ് സ്ഥിതി. എങ്കില്‍ പോലും ജനം തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ടെന്നു തെളിയിക്കുന്ന ചില വീഡിയോകള്‍ വരെ പൂഞ്ഞാറുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്.

മണ്ഡലത്തിലെ ഒരു വിവാഹ ഹാളിലേക്ക് എം എല്‍ എ കടന്നുചെന്നിട്ടും ഹാളിലുണ്ടായിരുന്നവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു മാത്രമല്ല, അതെപ്പറ്റി ആളുകള്‍ കമന്റ് ചെയ്യുന്നുമുണ്ട്.

ആഴ്ചതോറുമുള്ള നിലപാട് മാറ്റങ്ങള്‍ കാരണം പി സിയുടെ പാര്‍ട്ടിയില്‍ നിന്നും ആളുകളുടെ കൊഴിഞ്ഞുപോക്ക് ശക്തമാണ്. പ്രശസ്തരായ ഒരു നേതാവ് പോലും പാര്‍ട്ടിയില്‍ ഇല്ലെന്നതാണ് സ്ഥിതി. നിലവില്‍ ബി ജെ പിക്കൊപ്പം നിലകൊള്ളുന്ന ജോര്‍ജ്ജിന്റെ നയമാണ് ജനപക്ഷത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത് !

Advertisment