Advertisment

ശൈലി മാറ്റുമെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട. ഈ ശൈലി കൊണ്ടാണ് ഞാനിവിടെവരെയെത്തിയത്. അങ്ങനെ തന്നെ തുടരുമെന്ന് പരസ്യമായി തുറന്നടിച്ച് പിണറായി 

New Update

തിരുവനന്തപുരം:  എന്റെ ശൈലി എന്റേത് തന്നെയായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ശൈലിയും രീതിയും കൊണ്ടുതന്നെയാണ് താന്‍ ഇവിടെ വരെ എത്തിയത്. അതിനാല്‍ ഇനിയങ്ങോട്ടും ഈ ശൈലിയില്‍ തന്നെ തുടരും. ഒരു ശൈലിമാറ്റത്തിനും ഉദ്ദേശിച്ചിട്ടില്ല. അങ്ങനൊരു തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നും പിണറായി പറഞ്ഞു.

Advertisment

publive-image

ലോക്സഭാ തെരഞ്ഞെടുപ്പിലെറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശൈലി മാറ്റുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമല തെരഞ്ഞെടുപ്പ് പരാജയ കാരണമല്ല. അങ്ങനെയെങ്കില്‍ അതിന്റെ നേട്ടം ഉണ്ടാക്കേണ്ടിയിരുന്നത് ബി ജെ പിയാണ്. അതേസമയം തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായി. അത് താല്‍ക്കാലികമാണ്. അതിനു കാരണങ്ങള്‍ എന്തൊക്കെയെന്ന്‍ പാര്‍ട്ടി പരിശോധിക്കും. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന്‍ പാര്‍ട്ടിയോ ജനങ്ങളോ കാണുന്നില്ലെന്നും പിണറായി പറഞ്ഞു.

 

Advertisment