Advertisment

രാഹുല്‍ ഗാന്ധിയുടെ ലീഡ് 25801. രണ്ടാമത്തെ ലീഡ് പാലക്കാട് വി കെ ശ്രീകണ്ഠന് 20000 പിന്നിട്ടു. കോണ്‍ഗ്രസ് എഴുതിത്തള്ളിയ മണ്ഡലത്തില്‍ അട്ടിമറി മുന്നേറ്റം

New Update

പാലക്കാട്:  കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം കാണിച്ചുകൊണ്ടിരിക്കുന്ന മണ്ഡലം പാലക്കാട് ആണ്.  എ ഐ സി സിയും കെ പി സി സിയും പോലും കിട്ടില്ല എന്ന് എഴുതിയിട്ട പാലക്കാട് 14.15% വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ വി കെ ശ്രീകണ്ഠന്റെ ലീഡ് 20000 വോട്ടുകള്‍ ആണ്. അതായത് മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെയും വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും ഭൂരിപക്ഷം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കാണിക്കുന്നത് പാലക്കാട് ശ്രീകണ്ഠനാണ്.

Advertisment

publive-image

രാഹുല്‍ ഗാന്ധിയുടെ ലീഡ് അഞ്ച് ശതമാനം എണ്ണിക്കഴിഞ്ഞപ്പോള്‍ 25801 വോട്ടുകള്‍ ആയി ഉയര്‍ന്നിട്ടുണ്ട്. മലപ്പുറത്ത് ആറര ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ്  19799 ആയി ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ എണ്ണിത്തീര്‍ന്നതും പാലക്കാട് മണ്ഡലത്തിലാണ്. ആലത്തൂരില്‍ രമ്യ ഹരിദാസും 8 % വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ 8625 വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞു.

വടകരയില്‍ 8 % വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ കെ മുരളീധരന്റെ ലീഡ് 6308. കോഴിക്കോട് 10.78 % വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ എന്‍ കെ രാഘവന്റെ ലീഡ്  15142 ആയി ഉയര്‍ന്നു.

Advertisment