Advertisment

ആറിടത്ത് ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എംഎല്‍എമാരുടെ രാജി ഉടന്‍

New Update

തിരുവനന്തപുരം:  ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കെ സംസ്ഥാനത്ത് 5 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി.  കോണ്‍ഗ്രസിലെ 3 എം എല്‍ എമാര്‍ മത്സരിച്ചതില്‍ 3 പേരും വിജയം ഉറപ്പിച്ചിട്ടുണ്ട്. എല്‍ ഡി എഫില്‍ നിന്നും മത്സരിച്ചവരില്‍ അരൂര്‍ എം എല്‍ എ എഎം ആരിഫും ഇതിനോടകം വിജയം ഉറപ്പിച്ചിട്ടുണ്ട്.

Advertisment

publive-image

ആലപ്പുഴയില്‍ 30000 ത്തോളം വോട്ടുകള്‍ മാത്രം എണ്ണാനിരിക്കെ ഇവിടെ 13000 വോട്ടുകളുടെ വ്യക്തമായ ലീഡ് ആരിഫ് നേടിക്കഴിഞ്ഞു. ഇതോടെ വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം എന്നീ എം എല്‍ എമാര്‍ തെരഞ്ഞെടുക്കപ്പെടുന്നതിനെ തുടര്‍ന്ന്‍ രാജിവയ്ക്കും.

ഇതിനുപുറമേ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവന്ന പാലായിലും പി.ബി അബ്ദുല്‍ റസാഖ് എം എല്‍ യുടെ നിര്യാണത്തെ തുടര്‍ന്ന്‍ ഒഴിവുവരുന്ന മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം ഇനി 6 മാസത്തിനു ശേഷം നടക്കേണ്ട ഈ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാകും. ആറില്‍ 5 എണ്ണവും യു ഡി എഫിന്റെ സീറ്റും ഒരെണ്ണം മാത്രം ഇടതുപക്ഷത്തിന്റെ സീറ്റുമാണ്.

അരൂര്‍ നിലനിര്‍ത്തുക എന്നതും യു ഡി എഫിന്റെ മറ്റ്‌ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക എന്നതും സര്‍ക്കാരിന്റെ നിര്‍ണ്ണായകമാണ്. തിരിച്ച് പരാജയമാണ് കാത്തിരിക്കുന്നതെങ്കില്‍ അത് പിണറായി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ദോഷകരമായി ബാധിച്ചേക്കും.

Advertisment