Advertisment

തൃശൂര്‍ സുരേഷ് ഗോപി എടുക്കില്ല, എങ്ങോട്ടും കൊണ്ടുപോകില്ല. തൊട്ടുംപോലും നോക്കില്ല. മൂന്നാം സ്ഥാനത്തായി ഏറെ പിന്നില്‍ത്തന്നെ

New Update

തൃശൂര്‍: വോട്ടെടുപ്പ് കഴിഞ്ഞാല്‍ സുരേഷ് ഗോപി തൃശൂര്‍ അങ്ങെടുത്ത് കൊണ്ടുപോകുമോ എന്നായിരുന്നു നാട്ടുകാരുടെ ആകെ ആശങ്ക. തൃശൂര്‍ ഞാനങ്ങെടുക്കുവാ.. ഞാനങ്ങെടുത്തു.. എന്നൊക്കെയാണ് സുരേഷ് ഗോപി പറഞ്ഞത്. പക്ഷേ, വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ എടുക്കാന്‍ പോയിട്ട് തൊട്ടുനക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് തൃശൂരിലെ കാര്യങ്ങള്‍ എന്നാണു സൂചന.

Advertisment

publive-image

ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും എന്‍ ഡി എ സ്ഥാനാര്‍ഥി ആയിരുന്ന സുരേഷ് ഗോപിക്ക് കാര്യമായ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.  ഇവിടെ ടി എന്‍ പ്രതാപന്റെ ലീഡ് 11883 ആയി ഉയര്‍ന്നിട്ടുണ്ട്. 22 % വോട്ടുകള്‍ ആണ് ഇവിടെ എണ്ണി തീര്‍ന്നത്.

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തൃശൂരിലെ സ്ഥിതി അപ്പാടെ മാറ്റിമറിച്ചു എന്നതായിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ടി എന്‍ പ്രതാപന്റെ വിലാപം. സ്വന്തം നാട്ടിലെ ജനകീയ മാറ്റങ്ങള്‍ പോലും മനസിലാക്കാന്‍ ശേഷിയില്ലാതെ പോയി എന്നത് അദ്ദേഹത്തിന്‍റെ ഗതികേട്.

പക്ഷെ, ഒരു ഘട്ടത്തില്‍ പോലും സുരേഷ് ഗോപിക്ക് ഇവിടെ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ല. പ്രതാപന്‍ 85000 വോട്ടുകള്‍ നേടിയപ്പോള്‍ രാജാജി മാത്യു തോമസിന് 7300 വോട്ടുകള്‍ ഉണ്ട്. സുരേഷ് ഗോപി പിന്നെയും പതിനായിരം വോട്ടുകളുടെ കുറവുമായി 6300 ല്‍ നില്‍ക്കുകയാണ്.

Advertisment