Advertisment

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മറ്റ്‌ സ്ഥാനാര്‍ഥികള്‍ക്കും സുരക്ഷ. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഒരു ഗണ്‍മാനെ അനുവദിച്ചു. സുനീറിനും സുരക്ഷ നല്‍കും

New Update

വയനാട്:  രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ വി വി ഐ പി മണ്ഡലമായി മാറിയ വയനാട് സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.  സ്ഥാനാര്‍ഥികള്‍ മാവോയിസ്റ്റ് ആക്രമണ ഭീഷണി നേരിടുന്നതായാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് മുഴുവന്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

Advertisment

publive-image

വനമേഖലതിര്‍ത്തിയില്‍  നടക്കുന്ന സ്ഥാനാര്‍ഥിയുടെ പ്രചരണ പരിപാടികള്‍ കനത്ത പോലീസ് സംരക്ഷണത്തിലായിരിക്കും നടക്കുക. രാഹുല്‍ ഗാന്ധിക്ക് പുറമേ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി റ്റി സുനീറിനും എന്‍ ഡി എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കും ഉള്‍പ്പെടെ സുരക്ഷ ഏര്‍പ്പെടുത്തും. തുഷാര്‍ വെള്ളാപ്പള്ളിക്ക് നിലവില്‍ ഒരു ഗണ്‍മാനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ മലപ്പുറം മേഖലകളില്‍ പ്രചരണത്തിലേര്‍പ്പെട്ടിരിക്കുന്ന സുനീറിനും വരും ദിവസങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്തും. പ്രധാനമായും വയനാട് ജില്ലയിലെ വനാതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുക. അതേപോലെ വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വയനാട് മേഖലയില്‍ നടക്കുന്ന പ്രചരണ പരിപാടികളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം അറിയിക്കാന്‍ വേണ്ടി മാവോയിസ്റ്റ് ആക്രമണത്തിന് മുതിര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് എത്തുന്ന ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സുരക്ഷ ശക്തമാക്കും.

 

Advertisment