Advertisment

വയനാട് സിദ്ദിഖിന് നല്‍കിയാല്‍ ഇടുക്കി വാഴയ്ക്കന് നല്‍കണമെന്ന് ഐ വിഭാഗം ! അന്തിമ തര്‍ക്കം വയനാട്, ഇടുക്കി സീറ്റുകളെ ചൊല്ലി ?

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യമേ ഉറപ്പിച്ച മണ്ഡലമാണ് ഇടുക്കി.  യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ പേര് ഇവിടേക്ക് നിര്‍ദ്ദേശിച്ചത് രാഹുല്‍ ഗാന്ധി തന്നെയാണ്.  എന്നാല്‍ ഐ വിഭാഗത്തിന്‍റെ പക്കലുണ്ടായിരുന്ന വയനാടിനു വേണ്ടി എ ഗ്രൂപ്പ് അവകാശവാദം ശക്തമാക്കിയതോടെ അങ്ങനെയെങ്കില്‍ ഇടുക്കി വിട്ടുനല്കേണ്ടി വരുമെന്ന നിലപാടിലേക്ക് ഐ വിഭാഗം എത്തിയിരിക്കുകയാണ്.

Advertisment

publive-image

വയനാട്ടില്‍ ടി സിദ്ദിഖിനുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി കടുംപിടുത്തം തുടരുന്നത്.  ഈ സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലാണ് രമേശ്‌ ചെന്നിത്തല. ഷാനിമോള്‍ ഉസ്മാന്‍, കെ പി അബ്ദുള്‍ മജീദ്‌ എന്നീ പേരുകളാണ് ഇവിടെ രമേശ്‌ മുന്നോട്ട് വയ്ക്കുന്നത്.

വടകരയോ കാസര്‍കോടോ സ്വീകരിച്ച് സിദ്ദിഖ് ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ വയനാട്, ഇടുക്കി സീറ്റുകളില്‍ എ - ഐ ഫോര്‍മുല പരീക്ഷിക്കപ്പെട്ടെക്കാം. വയനാട്ടില്‍ ടി സിദ്ദിഖ് സീറ്റ് ഉറപ്പിച്ചാല്‍ ഇടുക്കിയില്‍ ജോസഫ് വാഴയ്ക്കനുവേണ്ടി വിട്ടുനല്‍കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടും.

പക്ഷേ, ഇടുക്കി ഡീന്‍ കുര്യാക്കോസിന് വേണ്ടി രാഹുല്‍ഗാന്ധി താല്‍പര്യമെടുത്ത സാഹചര്യത്തില്‍ ഹൈക്കമാന്റ് ഈ തര്‍ക്കങ്ങളില്‍ എന്ത് നിലപാടെടുക്കുമെന്ന് കണ്ടറിയണം.

vayanad loksabha ele 19 idukki loksabha ele 19
Advertisment