Advertisment

പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ പേരിൽ ലഭിച്ച രാഷ്ട്രസേവ പുരസ്‌കാരം ഏറ്റുവാങ്ങി കെ സി വേണുഗോപാല്‍

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

മലപ്പുറം:  പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ്‌തങ്ങളുടെ പേരിൽ ലഭിച്ച രാഷ്ട്രസേവ പുരസ്‌കാരത്തില്‍ സന്തോഷം പങ്കുവച്ച് കെ സി വേണുഗോപാല്‍.

Advertisment

നാലുപതിറ്റാണ്ടായി തുടരുന്ന പൊതുജീവിതത്തിൽ ഒട്ടേറെ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. അതെല്ലാം കൃതജ്ഞതയോടെ ഓർക്കുന്നു. എന്നാൽ ഏറെ അനുഗ്രഹീതവും അഭിമാനകരവുമായ ഒരംഗീകാരമാണ്‌ കഴിഞ്ഞ ദിവസം ലഭിച്ചത്. ഏറ്റവും ബഹുമാനിച്ചിരുന്ന, കേരളത്തിൻറെ തന്നെ ആത്മീയ ചൈതന്യമായിരുന്ന യശ്ശശരീരനായ പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ്‌തങ്ങളുടെ പേരിൽ ലഭിച്ച രാഷ്ട്രസേവ പുരസ്‌കാരം, ഏറ്റുവാങ്ങുമ്പോൾ, കഴിഞ്ഞകാലങ്ങളിലെ നിസ്വാർത്ഥമായ എളിയ പൊതുജീവിതത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി അത് - കെ സി വേണുഗോപാല്‍ പറഞ്ഞു.

publive-image

രാജ്യത്തെ മതേതര രാഷ്ട്രീയത്തിന് ഏറ്റവും ശക്തമായ അടിത്തറപാകിയ മുസ്ലിം ലീഗിൻറെ മലപ്പുറം ജില്ലാ സമ്മേളനത്തിനെത്തിയ ആവേശഭരിതമായ നിറഞ്ഞ സദസ്സിനു മുൻപിൽ, അനുഗ്രഹീതരും ഏറ്റവും ആദരണീയരായവരുമായ പാണക്കാട് സാദിഖ്അലി ശിഹാബ് തങ്ങൾ , പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എന്നിവരുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യദ്ഹൈദരലി ശിഹാബ് തങ്ങളുടെ കയ്യിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുമ്പോൾ അത് ജീവിതത്തിലെ അവിസ്മരണീയമായ ഒരു നിമിഷമായെന്നും വേണുഗോപാല്‍ പറഞ്ഞു.

രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും പ്രിയ സുഹൃത്തുമായ സച്ചിൻ പൈലറ്റ്, മുസ്ലീം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം പി, ഇ ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൽവഹാബ് എം പി തുടങ്ങിയ സമാദരണീയരായ ജനനേതാക്കൾ, എം എൽ എ മാർ, ലീഗിൻറെ സംസ്ഥാന ദേശീയ നേതാക്കൾ തുടങ്ങിയ പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു സദസ്സ്.

ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന, മുനവ്വറലി തങ്ങളുടെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയിരുന്നത്. ഭിന്നശേഷിക്കാർക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിനു വേണ്ട പിന്തുണയും, നിർധനരും പഠനത്തിൽ മികവുതെളിയിച്ചവരുമായ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു സഹായം, നിർധനർക്ക് ഭവന നിർമാണത്തിന് പദ്ധതി തുടങ്ങി നിരവധി സേവന പദ്ധതികളാണ് ട്രസ്റ്റ് നടത്തിവരുന്നത്.

ട്രസ്റ്റിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഈ വർത്തമാന കാലത്ത് , വർഗീയ ഫാസിസ്റ്റുകൾ ക്കെതിരേ പടപൊരുതാൻ, മുഹമ്മദലി ശിഹാബ്‌തങ്ങളുടെ സ്മരണകൾ വലിയ പ്രചോദനവും ഊർജ്ജവുമാണ് - അദ്ദേഹം പറഞ്ഞു.

Advertisment