Advertisment

കാപ്പനാണ് താരം ! ഇടതുപക്ഷത്തിന്റെ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ മാണി സി കാപ്പന്‍ താരപ്രചാരകനാകും !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  54 വര്‍ഷം കെ എം മാണി എന്ന ഏക നേതാവിനാല്‍ യു ഡി എഫ് അടക്കിവാണ പാലായില്‍ ഐതിഹാസിക വിജയം നേടിയ നിയുക്ത എം എല്‍ എ മാണി സി കാപ്പന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളില്‍ താരപ്രചാരകനാകും.

Advertisment

കഴിഞ്ഞ ദിവസം കോന്നിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മാണി സി കാപ്പന് പ്രവര്‍ത്തകര്‍ ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.  പാലായില്‍ കെ എം മാണിയുടെ ഉരുക്കുകോട്ട പൊളിച്ചു വിജയിച്ചുവന്ന കാപ്പനാണ് ഇടത് പ്രവര്‍ത്തകരുടെ ആവേശം. കാപ്പന്റെ വിജയം ആവര്‍ത്തിക്കണമെന്നാണ് നേതാക്കള്‍ ഓരോ കണ്‍വെന്‍ഷനിലും നല്‍കുന്ന ആഹ്വാനം.

publive-image

ഇന്ന് അരൂരില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും കാപ്പന്‍ പങ്കെടുത്തു വരികയാണ്.  വരും ദിവസങ്ങളിലും കാപ്പന്റെ പരിപാടികള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ്.

ഇതിനിടെ വമ്പന്‍ വിജയം നല്‍കിയ പാലായിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനുള്ള പര്യടനം മൂന്നാം തീയതി ആരംഭിക്കാനാണ് ആലോചന.  അതിനുശേഷം കാപ്പന്റെ പാര്‍ട്ടിയായ എന്‍ സി പിയുടെ ശക്തികേന്ദ്രമായ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിലും പങ്കെടുക്കേണ്ടതുണ്ട്. ശരത് പവാറുമായി ഏറെ അടുപ്പമുള്ള നേതാവാണ്‌ മാണി സി കാപ്പന്‍.

എന്തായാലും ആദ്യ ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടിയ മാണി സി കാപ്പനാണ് ഇപ്പോള്‍ ഇടതു കണ്‍വെന്‍ഷനുകളില്‍ താരം !

pala ele
Advertisment