Advertisment

വീഴ്ചയില്‍ പരിക്കേറ്റ് ആശുപത്രിയിലായ നിയുക്ത എംപി എം കെ രാഘവന് വാരിയെല്ലിന് പൊട്ടല്‍. 6 ആഴ്ചത്തെ വിശ്രമം

New Update

കോഴിക്കോട്: വീട്ടില്‍ നിന്ന് വീണ് പരിക്കേറ്റ എം.കെ രാഘവന്റെ വാരിയെല്ലിന് പൊട്ടല്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിയുക്ത എം പിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വാരിയെല്ലിലെ പൊട്ടല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ എം പിക്ക് 6 ആഴ്ച വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഈ സമയത്ത് കൂടുതല്‍ അദ്ധ്വാനമുള്ള ജോലികള്‍, യാത്രകള്‍ എന്നിവ ഒഴിവാക്കാനാണ് നിര്‍ദ്ദേശം.

Advertisment

publive-image

അതേസമയം, അടുത്തയാഴ്ച ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ എം പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹം ഡല്‍ഹിക്ക് പുറപ്പെട്ടെക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാനുള്ള പര്യടന പരിപാടികള്‍ ഈ സമയത്ത് നടത്താന്‍ പാടില്ലെന്ന് ഡോക്ടറുടെ നിര്‍ദ്ദേശമുണ്ട്. അധിക സമയം നില്‍ക്കുക, യാത്ര ചെയ്യുക, ഭാരം എടുക്കുക എന്നീ കാര്യങ്ങളിലൊക്കെ അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ വിലക്ക് ബാധകമാണ്. ഇന്ന് അദ്ദേഹം ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ട്.

ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി എം കെ രാഘവനെ സന്ദര്‍ശിച്ചു.

തിങ്കളാഴ്ച രാത്രി വീട്ടിനുള്ളിലെ പടികളില്‍ തട്ടിയാണ് വീഴ്ച. രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Advertisment