Advertisment

എറണാകുളത്ത് വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അസം സ്വദേശി പിടിയില്‍. കൊലപാതകം ബലാത്സംഗശ്രമത്തിനിടെ

author-image
admin
New Update

കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ വീട്ടമ്മ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ അസം സ്വദേശി പൊലീസ് കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് പറവൂരിന് സമീപം പുത്തന്‍വേലിക്കരയില്‍ ഡേവിഡിന്റെ ഭാര്യ മോളി കൊല്ലപ്പെട്ടത്.

Advertisment

publive-image

ബലാത്സംഗശ്രമത്തിനിടെയാണ് മോളി കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഉത്തരേന്ത്യക്കാരാണ് സംഭവവത്തിന് പിന്നിലെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോളിയുടെ വീടിന് സമീപം താമസിച്ചിരുന്ന മുന്നയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണോ കൃത്യത്തിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

ഇയാളെ ഇന്നലെ അര്‍ദ്ധരാത്രിയില്‍ മോളിയുടെ വീടിന് സമീപം കണ്ടിരുന്നുവെന്ന് നാട്ടുകാരും പൊലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഭര്‍ത്താവിന്റെ മരണശേഷം മോളിയും ഭിന്നശേഷിക്കാരനായ മകനുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ അറരയോടെ മകനാണ് അമ്മ വീട്ടില്‍ മരിച്ചുകിടക്കുന്നതായി അയല്‍വാസികളെ അറിയിച്ചത്. അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ് കഴുത്തറുക്കപ്പെട്ട നിലയില്‍ മോളി കൊല്ലപ്പെട്ടകിടക്കുന്ന കാര്യം മനസിലായത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ര്‍​ജ് അ​ട​ക്ക​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി.

Advertisment