Advertisment

കുളിമുറിയിൽ അന്തിയുറങ്ങിയ കായിക പ്രതിഭയ്ക്ക് വേണുഗോപാല്‍ പണിത് നല്‍കിയത് 3 മുറികളും എല്ലാ സൗകര്യങ്ങളുമുള്ള അടിപൊളി വീട്. സൗജന്യമായി നല്‍കുന്ന കടമ നിര്‍വഹിക്കല്‍ മാത്രമായി മാറരുതെന്ന കെ സിയുടെ നിര്‍ബന്ധബുദ്ധി ശാരികയ്ക്ക് നല്‍കുന്നത് ഉയരങ്ങള്‍ കീഴടക്കാനുള്ള പുത്തന്‍ ആവേശം

New Update

വീടില്ലാത്തതിനാല്‍ കുളിമുറിയിൽ അന്തിയുറങ്ങേണ്ടി വന്ന സംസ്ഥാന സ്കൂള്‍ കായിക മേളയിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് എം എസ് ശാരികയ്ക്ക് പുതിയ വീട്ടില്‍ നിന്ന് ഇനി സ്വസ്ഥമായി കളിക്കളത്തിലേക്ക് മടങ്ങാം. ആലപ്പുഴ മുന്‍ എം പി കെ സി വേണുഗോപാല്‍ മുന്‍കയ്യെടുത്ത് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കഴിഞ്ഞ ദിവസമാണ് വേണുഗോപാലില്‍ നിന്നും ശാരിക ഏറ്റുവാങ്ങിയത്.

Advertisment

publive-image

പുതിയ വീട്ടില്‍ നിന്നും ഇനി കായികരംഗത്തേക്ക് നടന്നുകയറണമെന്നും ഉയരങ്ങള്‍ കീഴടക്കണം എന്നുമുള്ള ഉപദേശത്തോടുകൂടിയാണ് വേണുഗോപാല്‍ ശാരികയ്ക്ക് താക്കോല്‍ കൈമാറിയത്. സംസ്ഥാന സ്കൂൾ കായിക മേളയിലെ സ്വർണമെഡൽ ജേതാവായിരുന്ന പട്ടണക്കാട് സ്വദേശി ശാരികയ്ക്ക് തലചായ്ക്കാനൊരിടമില്ലാതെ കുളിമുറിയിൽ അന്തിയുറങ്ങേണ്ടി വന്ന സാഹചര്യം മലയാള മനോരമയിലൂടെയാണ് കഴിഞ്ഞ വർഷാവസാനം കെ.സി. അറിഞ്ഞത്.

അറിഞ്ഞയുടന്‍ അദ്ദേഹം ശാരികയുടെ വീട് സന്ദര്‍ശിച്ചു. ശാരികയോടും കുടുംബാംഗങ്ങളോടും സാഹചര്യങ്ങള്‍ ചോദിച്ചുമനസിലാക്കിയ കെ സി എത്രയും വേഗം ശാരികയ്ക്ക് സ്വപ്നഭവനം യാഥാര്‍ഥ്യമാക്കി നല്‍കിയാണ്‌ മടങ്ങിയത്. ഇതിനായി ബ്ലോക്ക് പഞ്ചായത്തംഗം ടി എച്ച് സലാമിന്റെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. കമ്മറ്റിക്ക് വീടിനാവശ്യമായ സംഭാവനയുടെ പ്രധാന ഭാഗം സംഭാവന നല്‍കുന്നത് കെ സി വേണുഗോപാല്‍ സ്വന്തം സമ്പാദ്യത്തില്‍ നിന്നുതന്നെയായിരുന്നു.

publive-image

സുഹൃത്തുക്കളും സുമനസുകളും പദ്ധതിക്ക് സൗമനസ്യത്തോടെ നല്‍കിയ സംഭാവനകള്‍ പണി വേഗത്തിലാക്കി. സൗജന്യമായി വീട് പണിത് നല്‍കുമ്പോള്‍ അത് പേരിനും വോട്ടിനും വേണ്ടിയുള്ള ഒരു പ്രഹസനമാക്കി മാറ്റരുതെന്ന് കെ സിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ തന്നെ 3 കിടപ്പ് മുറികളും അടുക്കളയും ഹാളും പൂമുഖവുമുള്ള വിശാല സൌകര്യങ്ങളോടുകൂടിയുള്ള വീട് തന്നെയാണ് ശാരികയ്ക്കായി ഒരുക്കിയത്.

ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് വരികയും കെ സി വേണുഗോപാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറുകയുമൊക്കെ ചെയ്തു. സ്ഥലം എം പിയായിരുന്ന കെ സി വേണുഗോപാല്‍ മത്സര രംഗത്ത് നിന്ന് മാറിയതോടെ വീട് പണിയുടെ കാര്യം അവതാളത്തിലാകുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു.

publive-image

<വീടുപണി നടന്നുകൊണ്ടിരിക്കുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കെ സി വേണുഗോപാല്‍ എത്തിയപ്പോള്‍>

എന്നാല്‍ ശാരികയുടെ വീട് നിര്‍മ്മാണത്തിന് ഒരു കോട്ടവും തട്ടരുതെന്നു വേണുഗോപാലിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് എല്ലാ സൌകര്യങ്ങളോടുകൂടി ടൈല്‍സ് പാകി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

കൂടാതെ സാമ്പത്തിക പരാധീനത മൂലം പ്ലസ് ടു പഠനം മുടങ്ങിയ ശാരികയ്ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താനും കെ സി വേണുഗോപാല്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പതിവ് രാഷ്ട്രീയ ശൈലികള്‍ കൊണ്ട് ചെയ്യുന്ന കാര്യം ആത്മാര്‍ത്ഥമായിരിക്കണമെന്ന വേണുഗോപാലിന്റെ നിര്‍ബന്ധ ബുദ്ധി ശാരികയ്ക്ക് പണിത് നല്‍കിയ വീടിന്റെ കാര്യത്തിലും അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞതിന്റെ ഉദാഹരണമാണ് ശാരികയുടെ പുതിയ വീട്.

Advertisment