Advertisment

രാജ്യാന്തര നാടകോത്സവത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ

New Update

തൃശൂർ:  പന്ത്രണ്ടാമത് രാജ്യാന്തര നാടകോത്സവത്തിനുള്ള ഓൺലൈൻടിക്കറ്റ് ബുക്കിംഗ് ജനുവരി ഏഴിന് രാവിലെ 10 മുതൽ ആരംഭിക്കും. ഇറ്റ്‌ഫോക് ഔദ്യോഗിക വെബ്സൈറ്റ് ആയ http://theatrefestivalkerala.com ലൂടെആയിരിക്കും ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കുക.

Advertisment

publive-image

ഇതുകൂടാതെ ഓരോനാടകം ആരംഭിക്കുന്നതിനു അര മണിക്കൂർ മുൻപ് ബോക്സ്ഓഫീസിലൂടെയും ടിക്കറ്റുകൾ ലഭിക്കും.'ഇമാജിനിങ് കമ്മ്യൂണിറ്റീസ്’ എന്നതാണ് ഇത്തവണത്തെ ഇറ്റ്ഫോക്കിന്റെ പ്രമേയം.

ജനുവരി 20 മുതൽ 29 വരെ പത്തുദിവസങ്ങളിലായി സംഗീത നാടകഅക്കാദമിയിൽ നടക്കുന്ന ഇറ്റ്ഫോക്-2020 ൽ പത്തൊൻപതു നാടകങ്ങൾഅരങ്ങേറും. അന്താരാഷ്ട്ര വിഭാഗത്തിൽ ഓസ്‌ട്രേലിയ, യു.കെ, ഇറാൻ,ബ്രസീൽ, നോർവേ, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്നായി ഏഴുനാടകങ്ങളാണുള്ളത്.

ദേശീയ വിഭാഗത്തിൽ ബാഗ്ലൂർ, ഹൈദ്രബാദ്, ഭോപ്പാൽ,ഗോവ, ജയ്പ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നായി ആറു നാടകങ്ങളുണ്ട്.ആറു മലയാള നാടകങ്ങളും മേളയുടെ ഭാഗമാണ്.സംവിധായകനും പെർഫോമൻസ് മേക്കറും ഇന്റർമീഡിയ ആർട്ടിസ്റ്റുമായ അമിതേഷ്‌ ഗ്രോവർ ആണ് ഇറ്റ്ഫോക് 2020 ഫെസ്റ്റിവൽ ഡയറക്റ്റർ.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സുലേഖ ചൗധരി, അരുന്ധതി ഘോഷ്,സതീഷ് അലൈക്കർ, പി ജെ ഉണ്ണികൃഷ്ണൻ, ആശാദേവി, പി എൻ പ്രകാശൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നാടകങ്ങൾ തിരഞ്ഞെടുത്തത്.

സെമിനാറുകൾ, പെർഫോമൻസ് പോയട്രി , നാടകവുമായി ബന്ധപ്പെട്ടസിനിമകളുടെ പ്രദർശനം എന്നിവയും ഉണ്ടാകും.അന്തരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ അഞ്ചാമത് അമ്മന്നൂർ പുരസ്‌കാരം എഴുത്തുകാരിയും വിവർത്തകയും നാടക നിരൂപകയും മാധ്യമ പ്രവർത്തകയുമായ ശാന്ത ഗോഖലേക്ക് സമ്മാനിക്കും.

മൂന്ന് ലക്ഷം രൂപയുംശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

Advertisment