Advertisment

ബാലകൃഷ്ണപിള്ള എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. ഗണേഷ് കുമാറിന് ദേശീയ ഭാരവാഹിത്വം - ധാരണയായി, പക്ഷേ ശബരിമല വിഷയത്തില്‍ ഏതാണ് നിലപാടെന്ന് വ്യക്തമാക്കിയശേഷം ലയനമെന്ന് എന്‍സിപി !

New Update

കൊല്ലം:  എന്‍ സി പി - കേരളാ കോണ്‍ഗ്രസ് ലയന പായ്ക്കേജ് തയാറായി.  ധാരണ പ്രകാരം ആര്‍ ബാലകൃഷ്ണ പിള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാകും. എന്‍ സി പി ദേശീയ ഭാരവാഹിത്വത്തിലേക്ക് സംസ്ഥാന നേതൃത്വം കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയെ നാമനിര്‍ദ്ദേശം ചെയ്യും.

Advertisment

publive-image

അതേസമയം, മന്ത്രിസ്ഥാനത്തെപ്പറ്റി എന്‍ സി പിയില്‍ ചര്‍ച്ച നടന്നിട്ടില്ല. തല്‍ക്കാലം മന്ത്രി സ്ഥാനത്തിന് പിള്ള അവകാശവാദം ഉന്നയിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ എന്‍ എസ് എസിനെ കൂട്ടുപിടിച്ച് പിള്ള മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചേക്കുമെന്ന സന്ദേഹം എന്‍ സി പി നേതാക്കള്‍ക്കുണ്ട്.

publive-image

5 ദിവസത്തിനകം ഇരുപാര്‍ട്ടികളുടെയും ലയനം നടപ്പിലാക്കാനായിരുന്നു ധാരണ എങ്കിലും ശബരിമല വിഷയത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ള മലക്കം മറിച്ചിലാണ് ലയനം നീട്ടിയത്.  തുടക്കത്തില്‍ ശബരിമല വിഷയത്തില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച പിള്ള പിന്നീട് പത്തനാപുരത്ത് എന്‍ എസ് എസ് യൂണിയന്‍ യോഗത്തിന് വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെയാണ്‌ കാര്യങ്ങള്‍ പാളിയത്.

publive-image

ഇതോടെ ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ശേഷം പിള്ള പാര്‍ട്ടിയിലേക്ക് വന്നാല്‍ മതിയെന്ന് എന്‍ സി പി നേതൃത്വം നിലപാടെടുത്തു. നിലവില്‍ ബാലകൃഷ്ണ പിള്ള ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്‍ സി പിയുടെയും ഇടത് പക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടുകള്‍ക്കെതിരാണ്.

publive-image

അങ്ങനെ നിലപാട് സ്വീകരിച്ചാല്‍ ഇടത് മുന്നണിയില്‍ എന്‍ സി പിയുടെ നില പരുങ്ങലിലാകും. അതിന് നേതാക്കള്‍ തയാറല്ല.

അതിനാല്‍ ഇക്കാര്യത്തില്‍ കൃത്യതയും വ്യക്തതയുമുള്ള നിലപാട് സ്വീകരിച്ച ശേഷം മാത്രം ലയനം ആകാമെന്നാണ് പിള്ളയോട് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. പിള്ള അത് വ്യക്തമാക്കിയാല്‍ ലയനം താമസിയാതെ നടക്കും.

publive-image

മറ്റ്‌ പദവികള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ എന്‍ സി പി അധ്യക്ഷനും പാര്‍ട്ടി എം എല്‍ എമാരും നടത്തുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Advertisment