Advertisment

ഉയര്‍ന്ന പോളിംഗ് രാമപുരത്ത്. ഏറ്റവും കുറവ് മേലുകാവ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  പാലായില്‍ ആദ്യ മൂന്നു മണിക്കൂറില്‍ 19.73 ശതമാനം പോളിംഗ് പിന്നിട്ടുവെന്നത് പോളിംഗ് ശതമാനം ഉയരുമെന്ന പ്രതീക്ഷ നല്‍കുന്നു.  അതേസമയം ഉയര്‍ന്ന പോളിംഗ് ആര്‍ക്ക് ഗുണം ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.  ഏറ്റവും ഉയര്‍ന്ന പോളിംഗ് രാമപുരം പഞ്ചായത്തിലാണ്.

Advertisment

publive-image

യു ഡി എഫിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്.  ആദ്യ മൂന്നു മണിക്കൂറില്‍ 22  ശതമാനം വരെ പോളിംഗ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പാലാ നഗരസഭയിലും ഉയര്‍ന്ന പോളിംഗ് തന്നെയാണ് രേഖപ്പെടുത്തുന്നത്.

അതേസമയം ഇടത് മുന്നണിക്ക്‌ പ്രതീക്ഷയുള്ള തലനാട്, ഇടനാട്‌, മേലുകാവ് മേഖലകളില്‍ രാവിലെ മന്ദഗതിയിലാണ് പോളിംഗ്.  മേലുകാവാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.  കഴിഞ്ഞ തവണ മാണി സി കാപ്പന്‍ ലീഡ് ചെയ്ത 41 -)൦ ബൂത്തില്‍ ആകെയുള്ള 1170 വോട്ടുകളില്‍ 252 വോട്ടു കളാണ് ആദ്യ മൂന്നു മണിക്കൂറില്‍ രേഖപ്പെടുത്തിയത്.

അതേസമയം ജോസ് ടോമിന്റെ സ്വന്തം പഞ്ചായത്തായ മീനച്ചിലില്‍ കനത്ത പോളിംഗ് ആണ്.

Advertisment