Advertisment

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നിര്‍ത്തി സമ്മര്‍ദ്ദ നീക്കങ്ങളുമായി ജോസഫ് ! ഗൗനിക്കാതെ ജോസ് കെ മാണി ? 'ചിലര്‍ക്കിത്' പാലാ നഗരത്തിലൂടെ യഥേഷ്ടം സഞ്ചരിക്കാനും മീറ്റിംഗില്‍ പങ്കെടുക്കാനുമുള്ള അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും' !!

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഉപതെരഞ്ഞെടുപ്പ് അവസരം മുതലാക്കി ജോസ് കെ മാണി വിഭാഗത്തെ പരമാവധി സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രവുമായി ജോസഫ് വിഭാഗം രംഗത്ത്.  പാലായില്‍ കെ എം മാണിയെന്ന നേതാവിന്റെ തണലില്‍ മാത്രം വളര്‍ന്ന ജോയ് എബ്രഹാം, സജി മഞ്ഞക്കടമ്പന്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയാണ് പി ജെ ജോസഫിന്റെ നീക്കങ്ങള്‍. അതിനാല്‍ തന്നെ ജോസഫ് ഗ്രൂപ്പിന്റെ നീക്കങ്ങള്‍ക്ക്‌ കേരളാ കോണ്‍ഗ്രസില്‍ മാത്രമല്ല, പാലായുടെ പൊതുരാഷ്ട്രീയത്തിലും വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ല.

Advertisment

ജോയ് എബ്രാഹത്തിന്റെയും സജി മഞ്ഞക്കടമ്പന്റെയും മുന്‍കാല രാഷ്ട്രീയവും വളര്‍ച്ചയും നേട്ടങ്ങളുമൊക്കെ പാലാക്കാരെ മാത്രം ആരും ഒന്നും പറഞ്ഞുമനസിലാക്കേണ്ടതില്ലെന്നാണ് ജോസ് വിഭാഗം പറയുന്നത്.

publive-image

അതേസമയം, പാലായിലെ ജോസഫ് വിഭാഗം നേതാക്കളും ഇടതുപക്ഷവുമായി ഒന്നിച്ചുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ ആരംഭിച്ചതായും ഇടതുപക്ഷത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സജി മഞ്ഞക്കടമ്പന്റെ പഞ്ചായത്തായ കരൂരില്‍ മാണി സി കാപ്പന് വന്‍ ഭൂരിപക്ഷം ലഭ്യമാക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ഓഫറത്രെ.

പാലായില്‍ ജോസ് ടോമിന്റെ തോല്‍വി അഭിമാന പ്രശ്നമായി കാണുന്നതായുള്ള ജോസഫ് ഗ്രൂപ്പ് പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ പാലായില്‍ പാട്ടാണ്. ഒറ്റയ്ക്കോ കൂട്ടായോ എങ്ങനെ പ്രചരണം നയിച്ചാലും ജോസഫ് വിഭാഗത്തിന്റെ വോട്ട് ലഭിക്കുന്ന കാര്യത്തില്‍ ജോസ് പക്ഷത്തിന് പ്രതീക്ഷയുമില്ല.

പാലാ നിയോജക മണ്ഡലത്തില്‍ നൂറില്‍ താഴെ വോട്ടുകളെ ജോസഫ് പക്ഷത്തിന് സമാഹരിക്കാന്‍ കഴിയൂ എന്നാണ് ജോസ് പക്ഷത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ തന്നെ ജോസഫ് പക്ഷത്തിന്റെ വിരട്ടലിലൊന്നും അവര്‍ വീഴുന്നുമില്ല.

publive-image

എന്നാല്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ ഇരുപക്ഷവും പാലിക്കണമെന്നാണ് യു ഡി എഫിന്റെ കര്‍ശന നിര്‍ദ്ദേശം. പ്രതിശ്ചായയിലെ ജോസഫിനെതിരെയുള്ള ലേഖനം അനവസരത്തിലായെന്ന വിമര്‍ശനവും ശക്തമാണ്. നിയോജകമണ്ഡലം കണ്‍വെന്‍ഷനിടെ കൂകി വിളിച്ചവര്‍ക്കെതിരെ സജി മഞ്ഞക്കടമ്പന്‍ നല്‍കിയ പരാതി സംബന്ധിച്ചും അഭ്യൂഹങ്ങള്‍ ശക്തമാണ്.

നിലവിലെ സാഹചര്യത്തില്‍ ജോയ് എബ്രാഹത്തിനും സജി മഞ്ഞക്കടമ്പനും സ്വസ്ഥമായി പാലായില്‍ ഒരു യു ഡി എഫ് യോഗത്തില്‍ സംബന്ധിക്കുന്നതിന് പ്രശ്നങ്ങളുണ്ട്‌.  ജോസ് വിഭാഗം പ്രവര്‍ത്തകരുടെ കൂകലും കളിയാക്കലും അസഭ്യവര്‍ഷവും ഇരുവര്‍ക്കും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.

കെ എം മാണി എന്ന നേതാവിനെക്കൊണ്ട് ഏറ്റവും അധികം നേട്ടങ്ങളുണ്ടാക്കിയവരാണ് ഇരുവരുമെന്നതാണ് ജോസ് പക്ഷം പറയുന്നത്. എന്നിട്ടും അദ്ദേഹത്തിന്റെ മരണശേഷം മാണി സാറിന്റെ രാഷ്ട്രീയ എതിരാളിക്കൊപ്പം ചേര്‍ന്നതാണ് ഇവരോട് പഴയ സഹപ്രവര്‍ത്തകര്‍ക്കുള്ള വിയോജിപ്പ്‌.

publive-image

ജനകീയ നേതാവല്ലാതിരുന്നിട്ടും എം എല്‍ എയും രാജ്യസഭാംഗവുമായ നേതാവാണ്‌ ജോയ് എബ്രാഹം.  ചെറുപ്രായത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ യുവനേതാവാണ്‌ സജി മഞ്ഞക്കടമ്പന്‍. അതേസമയം, മഞ്ഞക്കടമ്പന്‍ തിരിച്ചും പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുള്ളയാളുമാണ്.

എങ്കിലും പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പാലായില്‍ കൂടുതല്‍ കടുത്ത പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലായാണ് കഴിഞ്ഞ ദിവസം മഞ്ഞക്കടമ്പന്‍ നല്‍കിയ പരാതി വിലയിരുത്തപ്പെടുന്നത്.  ജോയ് എബ്രാഹം കഴിഞ്ഞ ദിവസത്തെ നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നുമില്ല.

 

pala ele
Advertisment