Advertisment

പാലായില്‍ ആഞ്ഞടിച്ചത് മാണി സാറിന്റെ സഹതാപ തരംഗത്തിന് പകരം ജോസ് കെ മാണി വിരുദ്ധ തരംഗം. ജോസഫിനെ കൂകിവിളിച്ചത് മുതല്‍ നിഷയുടെ സ്ഥാനാര്‍ഥിത്വവും ബേബി ഉഴുത്തുവാലിന്റെ സ്ഥാനാര്‍ഥിത്വവും വരെ ചര്‍ച്ചയായത് ജോസ് കെ മാണിയെ തിരിഞ്ഞുകുത്തി. ഇത് പാലാക്കാരുടെ താല്‍ക്കാലിക പ്രഹരം മാത്രം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  54 വര്‍ഷം പാലാ അടക്കിവാണ കെ എം മാണി എന്ന അതികായന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 'മാണി തരംഗം' അലയടിക്കേണ്ടിടത്ത് സംഭവിച്ചത് മകന്‍ ജോസ് ജെ മാണി വിരുദ്ധ തരംഗം ! യു ഡി എഫിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു കേരളാ കോണ്‍ഗ്രസ് പോരില്‍ സംഭവിച്ച മകന്‍ വിരുദ്ധ വികാരം.

Advertisment

കെ എം മാണി എന്ന ഇതിഹാസത്തിന് പകരം വയ്ക്കാന്‍ മകന്‍ മാണി പോരാ, പകരം അയല്‍ക്കാരന്‍ മാണി മതിയെന്ന പാലാക്കാരുടെ വിധിയെഴുത്താണ് മാണി സി കാപ്പന്റെ വിജയം. അമിത ആത്മവിശ്വാസത്തില്‍ എതിര്‍ത്തവരെയൊക്കെ കൂകിവിളിച്ച ജോസ് വിഭാഗം പ്രവര്‍ത്തകര്‍ക്കുള്ള രാഷ്ട്രീയ താക്കീതും കൂടിയാണ് കാപ്പന്റെ വിജയം.

publive-image

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ പി ജെ ജോസഫിനെതിരെ ഉയര്‍ന്ന കൂക്കുവിളി മര്യാദകേടും ജോസ് കെ മാണി ഭക്തരുടെ അഹങ്കാരവുമായി പാലാക്കാര്‍ വിധിയെഴുതി. കണ്‍വെന്‍ഷന് മിനിട്ടുകള്‍ മുമ്പ് വരെ സ്ഥാനാര്‍ഥിയുടെ പത്രികകള്‍ തള്ളിക്കാന്‍ കുതന്ത്രങ്ങള്‍ ഒരുക്കിയ ശേഷം അത് നടക്കാതെ വന്നു മിനിട്ടുകള്‍ക്കുള്ളില്‍ അതേ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക് കടന്നുവന്ന നേതാവിനോട് സ്വാഭാവികമായും ഉണ്ടാകാവുന്ന പ്രതികരണം മാത്രമായിരുന്നു ജോസഫിനെതിരെ ഉണ്ടായത്.

പക്ഷേ, ജനം അതിനെ വേറെ സെന്‍സിലാണ് എടുത്തത്. തങ്ങളുടെ പക്ഷവും വാദവും ജനങ്ങള്‍ക്ക് മുമ്പിലെത്തിക്കാന്‍ ജോസ് കെ മാണിക്കോ അനുഭാവികള്‍ക്കോ കഴിഞ്ഞതുമില്ല.

publive-image

കെ എം മാണിക്കുശേഷം പി ജെ ജോസഫിനെ ചെറിയൊരു കാലയളവിലേക്കെങ്കിലും ചെയര്‍മാനായി അംഗീകരിക്കാന്‍ ജോസ് കെ മാണി തയാറായില്ലെന്ന വികാരം ശക്തമായിരുന്നു.  അവരൊന്നും പി ജെ ജോസഫിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്നവരായിരുന്നില്ല. എന്നാല്‍പ്പോലും അങ്ങനെ ചിന്തിക്കുന്നവര്‍ ഏറെയായിരുന്നു.

ചിഹ്നം നഷ്ടപ്പെട്ടതും പി ജെ ജോസഫിന്റെ എതിര്‍ ഗ്രൂപ്പും മുതലുള്ള കാര്യങ്ങളില്‍ ന്യായം ജോസഫിനേക്കാള്‍ ജോസ് കെ മാണിക്കൊപ്പമായിരുന്നെങ്കിലും അത് പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല.  പ്രതാപിയായ കെ എം മാണിയെപ്പോലൊരാള്‍ക്ക് പകരക്കാരനായി മത്സരിച്ച സ്ഥാനാര്‍ഥിയ്ക്ക് ചിഹ്നവും പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിത്വവും നല്കാനായില്ലെന്നത് തിരിച്ചടിയായി. സ്ഥാനാര്‍ഥിയുടെ പേരുപോലും കിടന്നത് എഴാമതായി സ്വതന്ത്രര്‍ക്കൊപ്പമായിപ്പോയെന്ന സാഹചര്യം ജനങ്ങള്‍ നെഗറ്റീവായി കണ്ടു.

സമര്‍ത്ഥനായ സ്ഥാനാര്‍ഥിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായിരുന്നു ജോസ് ടോം എങ്കിലും അത് മുതലാക്കുവാന്‍ യു ഡി എഫിനായില്ല. പാലായില്‍ നിഷ ജോസ് കെ മാണിയുടെയും ബേബി ഉഴുത്തുവാലിന്റെയുമൊക്കെ പേര് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ചര്‍ച്ചയായത് ജോസ് കെ മാണിക്ക് വിരുദ്ധവികാരം ഉണ്ടാക്കി.

publive-image

നിഷയുടെ പേര് കുടുംബ വാഴ്ചയായി ചിത്രീകരിച്ചപ്പോള്‍ ബേബി ഉഴുത്തുവാലിന്റെ പേര് പരിഗണിച്ചത് ജോസ് കെ മാണി പാലാ തെരഞ്ഞെടുപ്പിനെ ഗൗരവപൂര്‍വ്വമല്ല സമീപിക്കുന്നതെന്ന തോന്നലുണ്ടാക്കി.  പാലാ ജനതയെ അദ്ദേഹം അണ്ടർ എസ്റ്റിമേറ്റ് ചെയ്തതായി ജനം വിലയിരുത്തി. അതിനുള്ള മറുപടിയായിരുന്നു മാണി സി കാപ്പ്ന്റെ വിജയം.

അതിനൊക്കെ ശേഷം ശക്തനായ ജോസ് ടോം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് ആശ്വാസവും ആവേശവുമായിരുന്നു. പക്ഷേ, അപ്പോഴേക്കും അതുക്കും മേലെയായിരുന്നു ജോസ് കെ മാണി വിരുദ്ധത.

pala ele
Advertisment