Advertisment

കെ.എസ്.ആർ.ടി.സി.ബസുകൾക്ക് കളർഫുൾ റൂട്ട് നെയിംബോർഡുകൾ സമ്മാനിച്ച് സൗഹൃദ കൂട്ടായ്മ

New Update

പാലാ:  കെ.എസ്.ആർ.ടി.സി.ബസുകൾക്ക് ഭംഗിയാർന്ന ബഹുവർണ്ണ സ്ഥലനാമ ബോർഡുകൾ സമ്മാനിച്ച് സൗഹൃദ കൂട്ടായ്മ.  ഓരോ സ്ഥലത്തേക്കും പോകുന്ന ബസുകൾക്ക് ഇരു ദിശകളിലേക്കും ഉള്ള യാത്രാ സ്ഥലങ്ങൾ വ്യക്തമായി വായിക്കുവാൻ കഴിയുംവിധം ആവശ്യമായ വലുപ്പം ക്രമീകരിച്ചാണ് റൂട്ട് ബോർഡുകൾ തയ്യാറാക്കിയിരിക്കുന്നത്.

Advertisment

publive-image

പാല കെ.എസ്.ആ.ടി.സിയുമായി ബന്ധപ്പെട്ട് യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്ന സൗഹൃദകൂട്ടായ്മയായ കെ.എസ്.ആർ.ടി.സി ഫാൻസ് പാലാ ഗ്രൂപ്പാണ് ഈ മനോഹര ബോർഡുകൾ തയ്യാറാക്കി നൽകുന്നത്.

ഈ കൂട്ടായ്മയിലുള്ളവർ ബോർഡുകൾ സ്പോൺസർ ചെയ്യുന്നു.പാലാ വഴി കടന്നു പോകുന്ന മറ്റ് ഡിപ്പോകളുടെ ബസുകൾക്കും ഇത്തരം ബോർഡുകൾ നൽകുവാൻ അലോചനയുണ്ട്. ദ്വീർഘദൂര ബസുകളുടെ മുൻ ഗ്ലാസുകളിലും പിന്നിലും റൂട്ടുകൾ വിശദമാക്കുന്ന കളർ സ്റ്റിക്കറുകൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ പതിപ്പിച്ചിരുന്നു.

അടുത്ത ഘട്ടത്തിൽ പാലാ ഡിപ്പോയിൽ നിന്നും പുറപ്പെട്ടുന്നതും ഇതുവഴി കടന്നു പോകുന്നതുമായ എല്ലാ ബസുകളുടെയും സമയവിവരങ്ങളും ഓരോ സ്ഥലത്തും എത്തിച്ചേരുന്ന സമയവും വ്യക്തമാക്കുന്ന ടൈം ടേബിളും പ്രസിദ്ധീകരിക്കുവാനുള്ള നടപടിയും നടന്നു വരുന്നു.

യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുകയും കൃത്യതയാർന്ന യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനും റിസർവേഷൻ നില .സീറ്റുകളുടെ ലഭ്യത ഓരോ ബസും എവിടെ എത്തി എന്നീ വിവരങ്ങളെല്ലാം ഈ കൂട്ടായ്മയാത്രക്കാരുമായി നിരന്തരം പങ്കുവയ്ക്കുന്നു.

ഏതെങ്കിലും ദ്വീർഘദൂര ബസ് വഴിയിൽ തടസ്സപ്പെട്ടാൽ അധികൃതർ അറിയും മുമ്പേ ഈ കൂട്ടായ്മ അറിയുകയും വിവരങ്ങളും മറ്റ് യാത്ര സൗകര്യങ്ങളും അറിയിക്കുകയും ചെയ്തു വരുന്നു.

Advertisment