Advertisment

വാളയാർ സംഭവത്തിൽ കേരളം മരവിച്ചു നിൽക്കുമ്പോൾ ചിലർക്കത് മുതലക്കണ്ണീർ ! സ്ഥിരം സമരക്കാർക്ക് മിണ്ടാട്ടമില്ല, സോഷ്യൽ മീഡിയ പ്രതികരണക്കാരും ഒളിവിൽ ! മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളിലും രാഷ്ട്രീയം കാണുന്നവർ !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  വാളയാർ പെൺകുട്ടികളുടെ മരണവും ഘാതകർക്ക് മോചനമൊരുക്കിയ രാഷ്ട്രീയ ഇടപെടലും പോലീസിന്റെ ഉരുണ്ടുകളിയുമൊക്കെ കേരളത്തിൽ സമാനതകളില്ലാത്തതാണ്. കൗമാരക്കാരെ പീഡിപ്പിച്ച സംഭവം മുതൽ പ്രതികൾ കുറ്റമോചിതരായി പുറത്തിറങ്ങിയത് വരെ നടന്ന അന്തർ നാടകങ്ങൾ നാടിനെ ഞെട്ടിച്ചിരിക്കുന്നതാണ്.

Advertisment

publive-image

എന്നാൽ പ്രതിപക്ഷവും ഏതാനും സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരന്മാരും ഒഴിച്ചാൽ മറ്റാരും പ്രതികരിച്ചുകാണുന്നില്ല. പീഡനം എന്നുകേട്ടാൽ രാവിലെ കൈയും ചുരുട്ടി സെക്രട്ടറിയേറ്റ് പടിക്കലേക്ക് ഇറങ്ങി അന്നത്തെ ദിവസം നഗര ജീവിതം ദുസ്സഹമാക്കുന്ന ശൈലജ, ശ്രീമതി, ലതിക, സീമ, സുജാത തുടങ്ങിയ വനിതാ സഖാക്കളൊക്കെ മൗനത്തിലാണ്.

https://www.facebook.com/vtbalram/posts/10157034241349139

നമ്മുടെ 'മഹാപീഡന'ത്തിലെ വീരനായികയ്ക്ക് വേണ്ടി ഡൽഹിയിൽ നിന്നും കേരളത്തിൽ പറന്നെത്തിക്കൊണ്ടിരുന്ന വൃന്ദ, ആനി രാജാത്തിമാരൊന്നും ഇതൊന്നും കേട്ടമട്ടില്ല. മറ്റൊരു ന്യൂജെൻ വനിതാ സഖാവ് പറഞ്ഞത് പ്രതിപക്ഷത്തിന്റേത് മുതലക്കണ്ണീർ ആണെന്നാണത്രെ.

ഇഷ്ടംപോലെ സെലിബ്രിറ്റികൾ ഈ സംഭവത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിലും അതിലൊന്ന് കോപ്പിയെടുത്ത് സ്വന്തം പേരിലിടാനുള്ള പതിവ് പരിപാടി തൃശൂരിലെ ടീച്ചറും കാണിച്ചില്ല.

പിന്നെ, യു ഡി എഫ് കാല പീഡനങ്ങളിൽ മാത്രം സോഷ്യൽ മീഡിയയിൽ 'എന്റെ വാഗ സ്ഥിരം സംഭാവനകളുമായി വരാറുള്ള നടി - സംവിധായക ദമ്പതിമാരെയും എങ്ങും കാണുന്നില്ല. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളിൽ പോലും ഇവറ്റകൾ രാഷ്ട്രീയം കാണുകയാണല്ലോ ? കഷ്ടം !

publive-image

publive-image

publive-image

https://www.facebook.com/vksreekandan/photos/a.1470778183145486/2619073308315962/?type=3

Advertisment