Advertisment

വാളയാർ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചവരെ സി പി എം നേതാക്കൾ സ്റ്റേഷനിൽ നിന്നും ഇറക്കിക്കൊണ്ടുപോയപ്പോൾ സമരം ചെയ്തതിന് എന്നെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ആദ്യ പെൺകുട്ടിയുടേത് കൊലപാതകമാണ്. അതിന് സാക്ഷിയായിരുന്ന പെൺകുട്ടിയാണ് രണ്ടാമത് മരിച്ചത്. പ്രതികളെ പിടികൂടുംവരെ സമരം മാത്രമല്ല കുട്ടികളുടെ കുടുംബത്തിന് നിയമസഹായവും ഒരുക്കിനല്കും - വാളയാർ വീട് സന്ദർശിച്ച വി കെ ശ്രീകണ്ഠന്റെ പ്രതികരണം ഇങ്ങനെ ..

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  വാളയാർ സംഭവത്തിൽ മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് നിയമസഹായം വാഗ്ദാനം ചെയ്ത് സ്ഥലം എം പി വി കെ ശ്രീകണ്ഠൻ. ഇന്ന് ഉച്ചയ്ക്ക് വാളയാറിൽ പെൺകുട്ടികളുടെ വസതിയിലെത്തിയ എം പി യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നു ശിക്ഷിക്കുന്നത് വരെ കുടുംബത്തിനുള്ള മുഴുവൻ നിയമസഹായവും വാഗ്ദാനം ചെയ്യുന്നതായി കുട്ടികളുടെ അമ്മയെ അറിയിച്ചു.

Advertisment

ഈ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്ന് വി കെ ശ്രീകണ്ഠൻ. തുടർന്നുള്ള കാര്യങ്ങൾ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും വ്യക്തമാക്കി.

publive-image

വാളയാർ സംഭവത്തിൽ പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കും. അതിനൊപ്പം കുടുംബത്തിന് നിയമ പോരാട്ടത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതും തങ്ങളുടെ ഉത്തരവാദിത്വമാണ്. ആദ്യത്തെ പെൺകുട്ടിയുടെ മരണം തന്നെ കൊലപാതകമാണെന്ന് സംശയമുണ്ട്. പ്രതി സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ട ദൃക്‌സാക്ഷിയായിരുന്നു രണ്ടാമത്തെ പെൺകുട്ടി. രണ്ടു മാസത്തിന് ശേഷം ആ കുട്ടിയും മരിക്കുന്നു.

https://www.facebook.com/vksreekandan/videos/970509839950863/

അന്ന് തന്നെ ഈ സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട് തന്റെ നേതൃത്വത്തിൽ സമരം നടത്തിയപ്പോൾ ചോദ്യം ചെയ്യാൻ വിളിച്ചവരെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കിക്കൊണ്ടുപോയി തന്നെ ഒന്നാം പ്രതിയാക്കി സമരം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു പോലീസ് ചെയ്തത്. ആ കേസ് ഇപ്പോഴും തുടരുകയാണ്.

സ്ത്രീ സംരക്ഷണത്തിന്റെ മുഖം മൂടിയണിഞ്ഞ സർക്കാർ കുറ്റവാളികളെ പിടികൂടുംവരെ ഏതറ്റം വരെയും പോകാൻ തങ്ങൾ ഒരുക്കമാണ് - ശ്രീകണ്ഠൻ പറഞ്ഞു.

Advertisment