Advertisment

സ്ഥാനാര്‍ഥിത്വം തേടിപ്പോകാനില്ല ! പാലക്കാട് ലിസ്റ്റിലെ ഒന്നാമന്‍ 21 -)൦ ദിവസവും ഗ്രാമങ്ങള്‍ തോറുമുള്ള പദയാത്രയില്‍ ! വി കെ ശ്രീകണ്ഠന്റെ 'ജയ്ഹോ' തരംഗം പാലക്കാട് അട്ടിമറി സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് 

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റിയുടെ രണ്ടാമത് യോഗവും സമാപിച്ചപ്പോഴും സീറ്റ് തേടി ഇന്ദിരാ ഭവനിലേക്കും ഡല്‍ഹിയ്ക്കും പായാത്ത ഏക സ്ഥാനാര്‍ഥി സ്വന്തം ജില്ലയില്‍ 21 -)൦ ദിവസവും പദയാത്ര തുടരുകയാണ്.  ജില്ല മുഴുവന്‍ 361 കി.മീറ്ററുകള്‍ താണ്ടി 21 ദിവസങ്ങള്‍ പിന്നിട്ട വി കെ ശ്രീകണ്ഠന്റെ 'ജയ്‌ഹോ' പദയാത്ര തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളൊന്നും വകവയ്ക്കാതെ തുടരുകയാണ്.

Advertisment

publive-image

ആര് സ്ഥാനാര്‍ഥി ആയാലും ജില്ലയില്‍ പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന പദയാത്രയുടെ സമാപനം 15 ന് പാലക്കാടാണ്.

25 ദിവസം കൊണ്ട് ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലൂടെയും കാല്‍നടയായി കടന്നുപോകുന്ന ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര സംസ്ഥാനമൊട്ടുക്കും വലിയ ചര്‍ച്ചയായി മാറിയിരുന്നു. എ ഐ സി സി നേതൃത്വം യാത്രയുടെ വിശദാംശങ്ങള്‍ നേരിട്ട് ശേഖരിക്കുകയും ജയ്ഹോ മോഡല്‍ രാജ്യമെങ്ങും മാതൃകയാക്കാന്‍ ആലോചിക്കുകയും ചെയ്യുന്നുണ്ട്.

https://www.facebook.com/vksreekandan/videos/579789189206473/

കഴിഞ്ഞ മാസം 19 ന് തുടങ്ങിയ യാത്രയുടെ 15 ന് നടക്കുന്ന സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ്. കെ സുധാകരനാണ് മുഖ്യ പ്രഭാഷകന്‍.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഇന്നലെ പദയാത്രയുടെ ഭാഗമായിരുന്നു. നിരവധി സംസ്ഥാന നേതാക്കളാണ് ജയ്ഹോ സമ്മേളനങ്ങളുടെ ഭാഗമാകുന്നത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഇന്ന് രാവിലെ പദയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പാലക്കാട്ട് സ്ഥാനാര്‍ഥിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കിയാണ് ലതിക മടങ്ങിയതും.

vk sreekandan
Advertisment