Advertisment

പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥരുടെ പണപ്പിരിവ് വ്യാപകമെന്നു മുഖ്യമന്ത്രി. അഴിമതിക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും പിണറായി 

New Update

തിരുവനന്തപുരം:  പൊതുമരാമത്ത് വകുപ്പില്‍ അഴിമതിക്കാരുടെ തേര്‍വാഴ്ചഎന്ന് നിയമസഭയില്‍ സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ പൊതുമരാമത്ത് വകുപ്പില്‍ വ്യാപകമായ അഴിമതിയും പണപ്പിരിവും കെടുകാര്യസ്ഥതയും അരങ്ങേറുന്നതായി പരാമര്‍ശം ഉണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞത്.

Advertisment

publive-image

മന്ത്രിക്കും ചീഫ് എഞ്ചിനീയര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും നല്‍കാനെന്ന പേരില്‍ കീഴുദ്യോഗസ്തര്‍ വ്യാപകമായി പണപ്പിരിവ് നടത്തുന്നുണ്ട്. സ്ഥലം മാറ്റങ്ങളുടെ പേരിലും കരാറുകളുടെ പേരിലും ഉദ്യോഗസ്ഥന്മാര്‍ പണപ്പിരിവ് നടത്തുകയാണ്. പണം മേല്‍ത്തട്ടിലേക്ക് എത്തിക്കുന്നതിനായി എന്ന് പറഞ്ഞാണ് പിരിവ് അരങ്ങേറുന്നത്. ടാര്‍ മറിച്ചുവില്‍പ്പനയും വ്യാപകമാണ്.

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി പൊതുമരാമത്ത് വകുപ്പ് മാറുകയാണെന്ന് റിപ്പോര്‍ട്ടില്‍ ഉള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി.

പാലാരിവട്ടം പാലം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന സഭയില്‍ ഉണ്ടായത്.  അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

Advertisment