Advertisment

മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനം: തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജില്‍ കമാന്‍ഡോ ആത്മഹത്യക്ക് ശ്രമിച്ചു

New Update

തിരുവനന്തപുരം:  മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെ തുടര്‍ന്ന്‍ പൊലീസ് കമാന്‍ഡോ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജില്‍ കമാന്‍ഡോയായ സജിത് സുധാകരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Advertisment

publive-image

മേലുദ്യോഗസ്ഥൻ അവധി അപേക്ഷ നിഷേധിച്ച കാരണത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് സൂചന. മേലുദ്യോഗസ്ഥനായ ഇൻപെക്ടറുടെ നിരന്തരമായുള്ള മാനസിക പീഡനമുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.

സജിത്ത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Advertisment