Advertisment

കോട്ടയം കേരളാ കോണ്‍ഗ്രസിന് തന്നെയെന്ന് ധാരണ ! ഉമ്മന്‍ചാണ്ടി മത്സരിക്കേണ്ടി വന്നാല്‍ ഇടുക്കി തെരഞ്ഞെടുത്തേക്കും ! മത്സരത്തിനില്ലെന്ന നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടിയും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നുറപ്പായി.  കോട്ടയം, ഇടുക്കി സീറ്റുകള്‍ തമ്മില്‍ വച്ചുമാറ്റം ആവശ്യമായി വന്നാല്‍ അംഗീകരിക്കേണ്ടിവരുമെന്ന രാജ്യസഭാ സീറ്റ് നിര്‍ണ്ണയ വേളയിലെ നിബന്ധനയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ ധാരണയായി.

Advertisment

ജോസ് കെ മാണി അടുത്ത മാസം ആരംഭിക്കുന്ന കേരളയാത്രയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ ഉറപ്പ് വേണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചതായാണ് സൂചന.

publive-image

ജോസ് കെ മാണിയുടെ കേരള യാത്ര ഫലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. യാത്രയില്‍ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പര്യടനം തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമാക്കി മാറ്റാനാണ് കേരളാ കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്.

എന്നാല്‍, അതിനുശേഷം എ ഐ സി സി ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മന്‍ചാണ്ടിക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് കോട്ടയം സീറ്റ് ആവശ്യപ്പെടുമോ എന്ന സന്ദേഹം കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു.

publive-image

എന്നാല്‍ ഉമ്മന്‍ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കുന്നില്ലെന്നതാണ് നിലവിലെ തീരുമാനം. അതേസമയം, ഹൈക്കമാന്റ് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തിയാലും അദ്ദേഹം യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ഇതിനായി തെരഞ്ഞെടുക്കില്ല. പകരം ഇടുക്കി തിരിച്ചു പിടിക്കാനാകും ഉമ്മന്‍ചാണ്ടിയുടെ നീക്കം. അങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസിന് അവരുടെ സിറ്റിംഗ് സീറ്റായ കോട്ടയത്ത് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയുമാകാം.

publive-image

കോട്ടയത്തെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് നിലവില്‍ കേരളാ കോണ്‍ഗ്രസില്‍ ആലോചനകളൊന്നുമായില്ലെങ്കിലും ജോസ് കെ മാണിയുടെ വികസന നേട്ടങ്ങള്‍ മുന്‍ നിര്‍ത്തി ഇവിടെ മല്‍സരത്തിനൊരുങ്ങാനാണ് കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം.

കഴിഞ്ഞ 10 വര്‍ഷം സംസ്ഥാനത്ത് ഏറ്റവും അധികം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കിയ ലോക്സഭാ മണ്ഡലമാണ് കോട്ടയം.  ദക്ഷിണേന്ത്യയില്‍ തന്നെ അപൂര്‍വ്വമായ ട്രിപ്പിള്‍ ഐ ടി, സയന്‍സ് സിറ്റി പോലുള്ള മെഗാ പ്രോജക്ടുകളും കോട്ടയം മണ്ഡലത്തില്‍ ജോസ് കെ മാണിയുടെ സംഭാവനയാണ്.

publive-image

കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള റോഡ്‌ നിര്‍മ്മാണത്തില്‍ കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് കോട്ടയം മണ്ഡലത്തില്‍ നടന്നത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് ഏറ്റവും അധികം റോഡുകളും ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ റോഡുകളും പൂര്‍ത്തീകരിച്ച ദക്ഷിണേന്ത്യയിലെ തന്നെ ഒന്നാമത് മണ്ഡലമാണ് കോട്ടയം. എം പിമാര്‍ക്ക് എന്‍ എച്ചുകളല്ലാതെ റോഡ്‌ നിര്‍മ്മാണത്തിലൊന്നും ഒരു പങ്കുമില്ലെന്ന ധാരണ തെറ്റിയ്ക്കാന്‍ ഇടയാക്കിയത് ജോസ് കെ മാണിയുടെ ഈ മുന്നേറ്റമായിരുന്നു.

publive-image

ഇത്തരം നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കേരളാ കോണ്‍ഗ്രസിന്റെ നീക്കം. അതിനാല്‍ തന്നെ കോട്ടയത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ ജോസ് കെ മാണിയുടെ നിലപാടിന് പ്രാധാന്യം ഏറെയുണ്ട്.

Advertisment