Advertisment

2030 ല്‍ 30 എംഎല്‍എമാരുള്ള പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസിനെ മാറ്റാന്‍ ജോസ് കെ മാണിയുടെ 'മിഷന്‍ 2030' ! നേതൃതലത്തില്‍ വിപുലമായ അഴിച്ചുപണി ലക്‌ഷ്യം വച്ച് പുതിയ നീക്കങ്ങള്‍ക്ക് തുടക്കം ? യുവജന വിഭാഗങ്ങള്‍ക്ക് പ്രായപരിധി പുതുക്കി ! മിഷനുള്ള പാര്‍ട്ടിയായി മാറാനുറച്ച് കേരളാ കോണ്‍ഗ്രസ് 

New Update

കോട്ടയം:  കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും പുതിയ ചരല്‍ക്കുന്ന് ക്യാമ്പിന്റെ പ്രധാന അജണ്ട അവതരിപ്പിച്ചത് മിഷന്‍ 2030 ആയിരുന്നു. 2030 ല്‍ 30 എം എല്‍ എമാരുടെ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസിനെ വളര്‍ത്തിയെടുക്കാനുള്ള സംഘടനാ രേഖയായിരുന്നു ക്യാമ്പില്‍ ജോസ് കെ മാണി അവതരിപ്പിച്ച 'മിഷന്‍ 2030'.

Advertisment

publive-image

അതിനായുള്ള കര്‍മ്മ പദ്ധതികളാണ് ക്യാമ്പ് ചര്‍ച്ച ചെയ്തത്. 'മിഷന്‍ 2030' പ്രാവര്‍ത്തികമാക്കാനുള്ള ദൌത്യവും സ്വാഭാവികമായും ജോസ് കെ മാണിയെ ചുമതലപ്പെടുത്തുന്ന വിധമുള്ള ചര്‍ച്ചകളാണ് ക്യാമ്പില്‍ നടന്നത്. ഇതിനായി കേരളാ കോണ്‍ഗ്രസ് നടത്തുന്ന കേരള യാത്ര നയിക്കാന്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്താനും ക്യാമ്പില്‍ ധാരണയായിരുന്നു.

പാര്‍ട്ടി ചെയര്‍മാനെ മാറ്റി നിര്‍ത്തി ഏക വൈസ് ചെയര്‍മാനായ ജോസ് കെ മാണി കേരള യാത്രയുടെ നായകത്വം ഏറ്റെടുക്കുന്നതോടെ പാര്‍ട്ടിയുടെ നേതൃമാറ്റത്തിനുള്ള ആദ്യ ചുവടുവയ്പ്പായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു.

publive-image

പാര്‍ട്ടിയിലേക്ക് പുതുതലമുറയെ ആകര്‍ഷിക്കാന്‍ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് സംഘടന ശാഖയിലെ നിര്‍ദ്ദേശങ്ങള്‍.  അതിനായി കെ എസ് സിയുടെ പ്രായപരിധി 25 ഉം യുവജന വിഭാഗത്തിന്‍റെ പ്രായപരിധി 40 ഉം ആക്കി നിജപ്പെടുത്താനാണ് ക്യാമ്പില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നത്.

നിലവില്‍ യൂത്ത് ഫ്രണ്ടില്‍ പ്രവര്‍ത്തിക്കാവുന്ന പ്രായപരിധി കേരളാ കോണ്‍ഗ്ര്സില്‍ 50 ആണ്. മുമ്പൊരു സംസ്ഥാന പ്രസിഡന്റ് പദവിയൊഴിഞ്ഞത് തന്നെ 52 വയസിലായിരുന്നു.

ഇപ്പോഴും പ്രസിഡന്റ് പദത്തില്‍ കണ്ണുംനട്ടിരിക്കുന്ന പലരും മധ്യവയസ്കരും മക്കളുടെ വിവാഹം വരെ ആലോചിച്ചുതുടങ്ങിയവരുമൊക്കെയാണ്. ഇതിന് മാറ്റം വരുത്താന്‍ ലക്‌ഷ്യം വച്ചുള്ള നടപടികളാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.

publive-image

അതോടൊപ്പം കാലാകാലങ്ങളായി പാര്‍ട്ടിയുടെ ചുമതലകളില്‍ ഇരുന്നു മുരടിച്ച നേതാക്കളില്‍ ചിലരെ ഇളക്കി പ്രതിഷ്ടിച്ച് പാര്‍ട്ടി തലപ്പത്തെക്കും ഊര്‍ജ്ജസ്വലരായ നേതാക്കളെ കൊണ്ടുവരാനുള്ള നടപടികള്‍ക്കും ക്യാമ്പില്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ഇതിന്റെ ആദ്യപടിയായിട്ടാണ് ഓഫീസ് ചാര്‍ജ്ജ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന ജോയ് എബ്രാഹത്തില്‍ നിന്നും ഓഫീസ് ചാര്‍ജ്ജ് എടുത്തുമാറ്റി പകരം ചുമതല മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ്ജിന് കൈമാറിയത്.

നിലവില്‍ കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ 4 മതില്‍ക്കെട്ടുകള്‍ക്കുള്ളിലുള്ള ചുമതലയാണ് ഓഫീസ് ചാര്‍ജ്ജ് എന്നതിലൂടെ സ്റ്റീഫന്‍ ജോര്‍ജ്ജിന് കൈമാറിയിട്ടുള്ളതെങ്കിലും ഭാവിയില്‍ പാര്‍ട്ടിയുടെ മുഖ്യ ജനറല്‍ സെക്രട്ടറിയായി സ്റ്റീഫന്‍ മാറാനാണ് സാധ്യത.

publive-image

ജോയ് എബ്രാഹത്തെ സംഘടന ചുമതലയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം നിരവധി നേതാക്കള്‍ മുമ്പ് കെ എം മാണിക്ക് മുമ്പില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മാണിസാറിന്‍റെ അടുത്ത ആളെന്ന നിലയില്‍ അദ്ദേഹം അതിന് തയാറായിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയിലെ നേത്രുത്വ സമവാക്യങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്.  ഈ മാറിയ സമവാക്യങ്ങളില്‍ ജോയ് എബ്രാഹം മുഖ്യധാരയിലില്ലെന്നതാണ് വിലയിരുത്തല്‍.

അതിനൊപ്പം ഡിസംബര്‍ 9 ന് നടക്കുന്ന പുനസംഘടനയിലൂടെ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയുന്ന സജി മഞ്ഞക്കടമ്പനെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവന്നേക്കും.

publive-image

ജോസ് കെ മാണി യൂത്ത് ഫ്രണ്ട് പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം സംഘടനയുടെ പേരില്‍ ഏറ്റവും അധികം പരിപാടികള്‍ സംഘടിപ്പിച്ച പ്രസിഡന്റ് മഞ്ഞക്കടമ്പനാണ്. പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ജോസ് കെ മാണി തിയറി, അദ്ദേഹത്തിന്റെ സ്വന്തം ആളായി അറിയപ്പെടുന്ന മഞ്ഞക്കടമ്പന് തുണയാകും.

ഒപ്പം കെ എസ് സിയിലും യൂത്ത് ഫ്രണ്ടിലും വിദ്യാസമ്പന്നരായ യുവ നേതൃത്വത്തെ കൊണ്ടുവരാനാണ് നീക്കം. പുതിയ തലമുറയെ യുവജന സംഘടനകളിലേക്ക് ആകര്‍ഷിക്കാന്‍ പോന്ന പരിപാടികളാകും കേരളാ കോണ്‍ഗ്രസ് ഏറ്റെടുക്കുക.

Advertisment