Advertisment

കെ എന്‍ ബാലഗോപാലിനെ സെക്രട്ടറിയേറ്റിലെടുത്തത് വെറുതെയല്ല. കൊല്ലത്ത് പ്രേമചന്ദ്രനെ തളയ്ക്കാനുള്ള ദൗത്യം ബാലഗോപാലിന് !

New Update

publive-image

Advertisment

കൊല്ലം:  എന്‍ കെ പ്രേമചന്ദ്രന്‍ എം പി സിപിഎമ്മിനും ഇടത് മുന്നണിയ്ക്കും കണ്ണിലെ കരടാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റിനെച്ചൊല്ലി തെറ്റിപ്പിരിഞ്ഞാണ് ആര്‍ എസ് പി ഇടത് മുന്നണി വിട്ടത്. ആര്‍ എസ് പിയിലെ ഏറ്റവും ജനകീയ നേതാവാണ്‌ പ്രേമചന്ദ്രന്‍. എം പി എന്ന നിലയിലും മികച്ച പ്രവര്‍ത്തനം.

publive-image

എന്നാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും പ്രേമചന്ദ്രനെ തളയ്ക്കുകയെന്നത് സി പി എം അജണ്ടയാണ്. ആ ദൗത്യമാണ്  ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും സെക്രട്ടറിയേറ്റിലെത്തിയ കെ എന്‍ ബാലഗോപാലിന് പാര്‍ട്ടി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

publive-image

സി പി എമ്മിന്റെ കൊല്ലത്തെ ജനകീയ മുഖമാണ് ബാലഗോപാല്‍. പാര്‍ട്ടിയുടെ തലയെടുപ്പുള്ള ജില്ലാ സെക്രട്ടറിമാരിലൊരാളുമായിരുന്നു.  മുന്‍ രാജ്യസഭാംഗമെന്ന പ്രവര്‍ത്തന മികവും ബാലഗോപാലിന് കൂട്ടാണ്. സഹോദരന്‍ കലത്തൂര്‍ മധു എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡംഗമായതിനാല്‍ നായര്‍ പിന്തുണയും ഉറപ്പ്.

publive-image

പ്രേമചന്ദ്രന്‍ സി പി എമ്മിന് 'പരനാറി'യാണെങ്കില്‍ ജനങ്ങള്‍ക്ക് പ്രിയങ്കരനാണെന്ന കാര്യം സി പി എമ്മിന് നല്ല ഉറപ്പുണ്ട്.  അതിനാല്‍ തന്നെ പതിവ് ചെപ്പടിവിദ്യകള്‍ കൊണ്ടൊന്നും പ്രേമചന്ദ്രനെ തളയ്ക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിക്കറിയാം. പ്രത്യേകിച്ചും മോഡി വിരുദ്ധ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പ്രേമചന്ദ്രന്‍ കേന്ദ്ര മന്ത്രിയാകാനുള്ള സാധ്യത നിലനില്‍ക്കെ !

publive-image

അതിനാല്‍ ഒരു കാര്യം ഇപ്പോള്‍ത്തന്നെ ഉറപ്പിക്കാം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് അങ്കംവെട്ടുക, രാഷ്ട്രീയത്തിലെ മാന്യന്മാരായ ഈ പ്രേമചന്ദ്രനും ബാലഗോപാലും തമ്മിലാകും !

loksabha election nk premachandran kn balakrishnan
Advertisment