Advertisment

കുട്ടനാട്ടിൽ വെള്ളാപ്പള്ളിയുടെ നിലപാട് തോമസ് ചാണ്ടിയുടെ സഹോദരന് വിലങ്ങുതടിയാകും ! തോമസ് ചാണ്ടി കുട്ടനാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന വെള്ളാപ്പള്ളിയുടെ തുറന്നുപറച്ചിൽ എൻ സി പിയെ വെട്ടിലാക്കി !

New Update

ആലപ്പുഴ:  കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് എൻ സി പി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ നിർണ്ണായകമായേക്കും.

Advertisment

കുട്ടനാട്ടിൽ ചേട്ടനെ കാണിച്ച് അനുജനെ കൊണ്ടുവരാനാണ് എൻ സി പിയിൽ ചിലർ ശ്രമിക്കുന്നതെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. കുട്ടനാട്ടിലെ ജനങ്ങളുടെ പൊതുവികാരമാണ് വെള്ളാപ്പള്ളി പരസ്യമായി പറഞ്ഞതെന്നത് തോമസ് കെ തോമസിന്റെ സ്ഥാനാർഥിത്വത്തിന് വിലങ്ങുതടിയായേക്കാം.

publive-image

മണ്ഡല വികസനം സംബന്ധിച്ച തോമസ് ചാണ്ടിയുടെ നിഷ്ക്രിയ നിലപാടുകളോട് നാട്ടുകാർക്ക് കനത്ത പ്രതിഷേധമാണുള്ളത്. ഇതോടെ അദ്ദേഹത്തിൻറെ മരണശേഷം സഹോദരനെ മത്സരിപ്പിക്കാനുള്ള നീക്കവും വിവാദത്തിലാണ്.

തോമസ് കെ തോമസും സലിം പി മാത്യുവും കെ ജെ ജോസ്‌മോനുമാണ് കുട്ടനാട്ടിൽ പരിഗണനയിലെന്നാണ് മാണി സി കാപ്പൻ പറഞ്ഞത്.

എന്നാൽ കഴിഞ്ഞ 10 വർഷം തോമസ് ചാണ്ടിയ്ക്ക് വേണ്ടി മണ്ഡലത്തിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്ന സലിം പി മാത്യുവിനെതിരെയും പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത എതിർപ്പുണ്ട്.

publive-image

തോമസ് ചാണ്ടി ബിസിനസ് തിരക്കിലായിരുന്നപ്പോഴും അനാരോഗ്യം മൂലം ചികിത്സയിലായിരുന്നപ്പോഴും മണ്ഡലത്തിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് സലിം പി മാത്യുവാണ്. അതിനാൽ തന്നെ മണ്ഡലത്തിൽ എം എൽ എയുടെ നിഷ്ക്രിയത്വത്തിൽ നിന്ന് സലിം പി മാത്യുവിനും ഒഴിഞ്ഞുമാറാനാകില്ല.

കുട്ടനാട്ടിൽ ഭൂരിപക്ഷ വോട്ടുകൾ ഈഴവ സമുദായത്തിനാണ്. അതിനാൽ തന്നെ വെള്ളാപ്പള്ളിയെ ധിക്കരിച്ച് ഒരു സ്ഥാനാർത്ഥിയെ ഇവിടെ മത്സരിപ്പിക്കാൻ ഇടതുപക്ഷത്തിന് താല്പര്യമില്ല.

അത് സഹോദരന് മാത്രമല്ല തോമസ് ചാണ്ടിയുടെ വലംകയ്യായിരുന്ന സലിം പി മാത്യുവിനും പ്രതികൂലം തന്നെയാണ്.

kuttanadu
Advertisment