Advertisment

ജോണ്‍ ബ്രിട്ടാസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത ? കണ്ണൂരില്‍ ശ്രീമതിക്ക് പകരം ബ്രിട്ടാസിനെ കളത്തിലിറക്കും !

New Update

publive-image

Advertisment

കണ്ണൂര്‍:  കൈരളി ടിവി എം ഡിയും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത. പി കെ ശ്രീമതിക്ക് പകരമായി കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി ബ്രിട്ടാസ് മത്സരിക്കാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൂടിയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ്.

പാര്‍ട്ടിയില്‍ മുമ്പ് ബ്രിട്ടാസിനൊപ്പമുള്ള പലര്‍ക്കും അവസരങ്ങള്‍ നല്‍കിയിട്ടും ബ്രിട്ടാസിനെ മാത്രം പദവികളിലേക്ക് പരിഗണിച്ചിരുന്നില്ല. രാജ്യസഭയിലേക്കും പലതവണ ബ്രിട്ടാസിന്റെ പേര് പരിഗണനയ്ക്ക് വന്നെങ്കിലും ഒടുവില്‍ നേതൃത്വം ഇടപെട്ട് മാറ്റി നിര്‍ത്തുകയായിരുന്നു.

publive-image

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണി പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചത് ബ്രിട്ടാസ് ആയിരുന്നു. അന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും എം വി നികേഷ് കുമാറിനെയും വീണാ ജോര്‍ജ്ജിനെയും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയെങ്കിലും കൈരളിയ്ക്കും ബ്രിട്ടാസിനും പരിഗണന നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണ ബ്രിട്ടാസിനെ ലോകസഭയിലേക്ക് പരിഗണിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

ബന്ധു നിയമന കേസില്‍ ആരോപണ വിധേയയായ പി കെ ശ്രീമതിയെ അധികാര പദവികളില്‍ നിന്നും തത്ക്കാലം മാറ്റി നിര്‍ത്തി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. ഈ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലെ ജനപ്രിയ മുഖമായ ജോണ്‍ ബ്രിട്ടാസിനെ മത്സര രംഗത്തിറക്കാന്‍ ആലോചിക്കുന്നത്.

publive-image

കണ്ണൂര്‍ പുളിക്കുറുമ്പ സ്വദേശിയാണ് 52 കാരനായ ജോണ്‍ ബ്രിട്ടാസ്. ഡല്‍ഹി ജെ എന്‍ യുവില്‍ എം ഫില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ദേശാഭിമാനിയുടെ ഡല്‍ഹി ബ്യൂറോ വഴി മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത്. ബ്യൂറോ ചീഫായിരുന്ന ബ്രിട്ടാസ് ആകാശവാണിയിലും ഒരിടക്കാലത്ത് വാര്‍ത്താ അവതാരകനായിരുന്നു.

പിന്നെയാണ് കൈരളിയിലേക്ക് വരുന്നത്. അമേരിക്ക - ഇറാഖ് യുദ്ധം നേരിട്ട് ഇറാഖില്‍ പോയായിരുന്നു ബ്രിട്ടാസ് കൈരളിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തത്. 2007 ല്‍ വെറുക്കപ്പെട്ടവനെന്ന് വി എസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ച വിവാദ വ്യവസായി ഫാരിസ് അബൂബക്കറുമായുള്ള അഭിമുഖം വിവാദമായിരുന്നു.

publive-image

2011 ല്‍ കൈരളിയില്‍ നിന്നും താല്‍ക്കാലികമായി അവധിയെടുത്ത് രണ്ടു വര്‍ഷം ഏഷ്യാനെറ്റില്‍ ബിസിനസ് ഹെഡ് ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ രസതന്ത്രം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത് ബ്രിട്ടാസാണ്. അതിനാലാണ് ഉറപ്പുള്ള സീറ്റ് തന്നെ നല്‍കി ബ്രിട്ടാസിനെ ലോക്സഭയിലേക്ക് അയക്കാന്‍ <പാര്‍ട്ടി ആലോചിക്കുന്നത്.

publive-image

loksabha election john brittas pk sreemathy
Advertisment