Advertisment

മമ്മൂട്ടി സജീവ രാഷ്ട്രീയത്തിലേക്കില്ല. മത്സരിക്കാനുമില്ല. സൂപ്പര്‍ താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ യാഥാര്‍ത്ഥ്യമാകില്ല !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  നടന്‍ മമ്മൂട്ടി സജീവ രാഷ്ട്രീയത്തിലേക്കില്ല.  തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും പ്രചരണത്തിന് പോലും ഇത്തവണ ഇറങ്ങേണ്ടതില്ലെന്നാണ് മമ്മൂട്ടിയുടെ തീരുമാനം. താരത്തോടടുത്ത കേന്ദ്രങ്ങളാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനം നിഷേധിച്ച് രംഗത്തെത്തിയത്.

Advertisment

publive-image

കൈരളി ചെയര്‍മാനെന്നതും ഇടത് സഹയാത്രികനെന്നതുമായിരുന്നു മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനത്തിന് കാരണമായി പ്രചരിക്കപ്പെട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനിറങ്ങിയാലുണ്ടാകാവുന്ന പ്രത്യാഘാദങ്ങള്‍ സംബന്ധിച്ച് മമ്മൂട്ടി ബോധവാനാണ്.

publive-image

താരാരാധനയില്‍ ഒന്നാമനാണെങ്കിലും വോട്ടെടുപ്പിന് നിന്നുകൊടുത്താല്‍ അതിലെത്ര വോട്ടായി മാറുമെന്നും ജയസാധ്യതയുടെ കാര്യത്തിലും മമ്മൂട്ടിയ്ക്ക് ആശങ്കയുണ്ട്. ജയം ഉറപ്പില്ലാത്ത കളികള്‍ക്ക് നിന്നുകൊടുക്കുന്ന രീതി മമ്മൂട്ടിക്കില്ല.

publive-image

സിനിമകളുടെ തെരഞ്ഞെടുപ്പുകളില്‍ പോലും അത്തരം സാധ്യതകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് മമ്മൂട്ടി അഭിനയിക്കാന്‍ സമ്മതം അറിയിക്കുക. അതേസമയം അവ പലതും പിന്നീട് തിയേറ്ററുകളില്‍ പരാജയപ്പെടുന്നത് സ്വാഭാവികമാണ്.

സിനിമയില്‍ അങ്ങനെയേ സംഭവിക്കൂ എന്ന കാഴ്ചപ്പാടാണ് മമ്മൂട്ടിക്ക്. അതേസമയം, രാഷ്ട്രീയത്തില്‍ അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് മമ്മൂട്ടി ഒരുക്കമല്ല.

publive-image

അതേസമയം, വെറും എം പിയോ എം എല്‍ എയോ ആയിരിക്കാന്‍ മമ്മൂട്ടി തയാറല്ലെന്നതാണ് മറ്റൊരു നിരീക്ഷണം. അതിനും അപ്പുറമുള്ള കാര്യങ്ങളാണ് അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളിലുള്ളത്. അത് പ്രാവര്‍ത്തികമാകും വരെ മമ്മൂട്ടി രാഷ്ട്രീയത്തില്‍ കൈവയ്ക്കില്ലെന്നാണ് അടുപ്പക്കരുടെ നിരീക്ഷണം.

publive-image

എന്തായാലും ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടി മത്സര രംഗത്തുണ്ടാകില്ലെന്ന ഉറപ്പാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്.

Advertisment