Advertisment

ശശീന്ദ്രനെ കേസില്‍ കുരുക്കി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം അടിച്ചുമാറ്റുമോ എന്ന് ഭയം ! എന്‍സിപി - പിള്ള ഗ്രൂപ്പ് ലയനത്തിന് മടിച്ച് തോമസ്‌ ചാണ്ടി - ശശീന്ദ്രന്‍ വിഭാഗങ്ങള്‍ !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  എന്‍ സി പി - കേരളാ കോണ്‍ഗ്രസ് ലയന ചര്‍ച്ചകള്‍ വഴിമുട്ടി. ലയനത്തിനായി ആര്‍ ബാലകൃഷ്ണപിള്ള തിരക്ക് കൂട്ടുന്നുണ്ടെങ്കിലും എന്‍ സി പിയിലെ ഇരുവിഭാഗങ്ങള്‍ക്കും തങ്ങളുടെ പദവി നഷ്ടത്തില്‍ സന്ദേഹമുണ്ട്.  ഈ സാഹചര്യത്തില്‍ അന്തിമ നിലപാടറിയാന്‍ എന്‍ സി പി നേതാക്കളെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

Advertisment

publive-image

എന്‍ സി പി സംസ്ഥാന ഘടകത്തിലെ രണ്ട് പക്ഷങ്ങള്‍ സംസ്ഥാന പ്രസിഡന്റ് തോമസ്‌ ചാണ്ടി നേതൃത്വം നല്‍കുന്ന വിഭാഗവും മന്ത്രി എ കെ ശശീന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിഭാഗവുമാണ്.  ഈ രണ്ടു നേതാക്കള്‍ക്കും പിള്ള വന്നാല്‍ സംഭവിക്കാവുന്ന പദവി നഷ്ടത്തില്‍ ആശങ്കയുണ്ട്.

publive-image

ലയനം സാധ്യമായാല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ പാര്‍ട്ടി അധ്യക്ഷനാക്കേണ്ടി വരും. അതാണ്‌ പിള്ളയുടെ പ്രധാന ആവശ്യം. അതോടെ തോമസ്‌ ചാണ്ടിക്ക് നിലവില്‍ പാര്‍ട്ടിയിലുള്ള അവസാന പിടിവള്ളിയും നഷ്ടമാകും.  ചാണ്ടിയുടെ എതിര്‍പ്പിന് കാരണമിതാണ്.മന്ത്രി എ കെ ശശീന്ദ്രന്റെ ഭയവും അതുതന്നെയാണ്.

publive-image

പിള്ളയുടെ ലക്‌ഷ്യം എക്കാലവും അധികാരമാണ്.  പാര്‍ട്ടിയിലെത്തിയാല്‍ പിന്നെ മന്ത്രി സ്ഥാനം ലക്ഷ്യമിട്ടാകും പിള്ളയുടെ നീക്കം.  ശശീന്ദ്രനെ താഴെയിറക്കാന്‍ പണ്ട് ഉമ്മന്‍ചാണ്ടിക്കെതിരെ വരെ പ്രയോഗിച്ച 'ആയുധങ്ങള്‍' അച്ഛനും മകനും പുറത്തെടുക്കുമോ എന്നതാണ് ശശീന്ദ്രന്റെ ഭയം. അത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ശശീന്ദ്രന്റെ കാര്യത്തില്‍ അത് ചിലരെങ്കിലും വിശ്വസിക്കുന്ന സാഹചര്യവും ഉണ്ടാകും.

publive-image

ഏതെങ്കിലും സാഹചര്യത്തില്‍ ഇനി ശശീന്ദ്രന് രാജിവയ്ക്കേണ്ടി വന്നാല്‍ പകരം മൂന്നാമത് എം എല്‍ എ ആയ ഗണേഷ് കുമാറിന് നറുക്ക് വീഴും. ആ സാധ്യത ഉപയോഗപ്പെടുത്താന്‍ പിള്ള ശ്രമിക്കുമോ എന്ന കാര്യത്തില്‍ ശശീന്ദ്രന് മാത്രമല്ല മിക്ക എന്‍ സി പി നേതാക്കല്‍ക്കുമുണ്ട്.

publive-image

പദവി നേടാന്‍ എന്ത് കളികളും ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് നേതാക്കളുടെ ഭയം.  എന്നാല്‍ ശരത് പവാറിന് പിള്ളയെപ്പോലെ ഒരു മുതിര്‍ന്ന നേതാവും ഒരു എം എല്‍ എയും കൂടി പാര്‍ട്ടിയിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂ.

Advertisment