Advertisment

രണ്ടു പേർക്ക് ഇരിക്കാൻ പറ്റാത്ത രണ്ടടി നീളമുള്ള ബസ്സ് സീറ്റുകൾ! ആർടിഒ ഉദ്യോഗസ്ഥർ വഴിവിട്ട് ഫിറ്റ്നസ്സ് കൊടുക്കുന്നുവോ?

New Update

എറണാകുളം:  യാത്രക്കാരെ കുത്തിനിറച്ച് പായാൻ സ്വകാര്യ ബസ്സുകളിൽ സീറ്റുകളുടെ വലിപ്പം കുറയ്ക്കുന്നു. ആർടിഒ അധികൃതരുടെ ഒത്താശയോടെ സ്വകാര്യ ബസ് ഉടമകൾ യാത്ര ദുരിതമാക്കുകയാണ്.

Advertisment

കേരളത്തിലെ അന്തർജില്ലാ സർവീസുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ ബസ്സുകളിലും സീറ്റിന് അനുവദനീയമായ വലിപ്പമില്ല.രണ്ടടി നീളം മാത്രം ഉള്ള സ്വകാര്യ ബസ്സുകൾ കേരളത്തിൽ പലയിടങ്ങളിലും ഉണ്ട്. രണ്ടു പേർ ഇരുന്നാൽ ഒരാളുടെ ശരീരത്തിന്റെ പകുതി ഭാഗം സീറ്റിന് വെളിയിൽ ആയിരിയ്ക്കും. രണ്ട് കുഞ്ഞ് കുട്ടികൾക്ക് സുഖമായി ഇരിക്കാൻ തക്ക വലിപ്പമേ സീറ്റുകൾക്ക് ഉണ്ടാവൂ.

publive-image

ദീർഘ ദൂര യാത്രയാണങ്കിൽ ബാലൻസ് പിടിച്ച് ഇരുന്ന്, യാത്ര കഴിയുമ്പോൾ ഒരു പരുവത്തിൽ ആകും. നമ്മുടെ റോഡുകളും, ബസ്സ് ഡ്രൈവറുടെ അമിത വേഗതയും ആടി ഉലയുന്ന ബസ്സിലെ ഭീതിപ്പെടുത്തുന്ന യാത്രയും കഴിയുമ്പോൾ യാത്രക്കാർ പരവശരാകും.

അതുപോലെ തന്നെയാണ് സീറ്റുകൾ തമ്മിലുള്ള അകലത്തിന്റെ കാര്യത്തിലും. വളരെ പ്രയാസമാണ് ബസ്സിന്റെ ജനലരികിലെ സീറ്റിലേക്ക് കയറി ഇരിയ്ക്കാനും ഇറങ്ങാനും.ഇതനുഭവിയ്ക്കാത്ത ഒരു യാത്രക്കാരനും കേരളത്തിൽ ഉണ്ടാവില്ല.

കെഎസ്ആർടിസി വക ബസ്സുകളിലെ സീറ്റുകൾ അനുവദനീയമായ അളവിലും അകലത്തിലും ആയിരുന്നു. അതുകൊണ്ട് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യാൻ ആൾക്കാർ ഇഷ്ടപ്പെടുന്നു. പക്ഷേ ഇപ്പോൾ അവിടെയും ഏതോ കുബുദ്ധികൾ കടന്നിരിക്കുന്നതുകാരണം കെഎസ്ആർടിസി ബസ്സുകളിലും സീറ്റിന്റെ വലിപ്പവും അകലവും കുറഞ്ഞു വരുകയാണ്.

ഓരോ വർഷവും ടെസ്റ്റിംഗിന് വണ്ടി വിധേയമാക്കുമ്പോൾ എന്തുകൊണ്ട് അധികൃതർ ഇങ്ങനത്തെ വണ്ടികൾക്ക് ഫിറ്റ്നസ്സ് കൊടുക്കുന്നു. യാത്രക്കാരെ വലയ്ക്കുന്ന ഈ മഹാദുരിതം അവസാനിപ്പിയ്ക്കാൻ ഉന്നത തലങ്ങളിൽ നിന്നും ഇടപെടൽ ഉണ്ടായേ മതിയാകൂ.

Advertisment