അപകടത്തില്‍പ്പെട്ടപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചതിനും ചെരിപ്പ് കൈയ്യില്‍ സൂക്ഷിച്ചതിനും നന്ദി പറയാന്‍ മാധ്യമപ്രവര്‍ത്തകന്‍ പ്രിയങ്കയെ സന്ദര്‍ശിക്കാനെത്തി. ആ സംഭവങ്ങളെയൊക്കെ രാഷ്ട്രീയമായി കണ്ടത് വിഡ്ഢിത്തമെന്ന് പ്രിയങ്ക റിക്സന്‍ ഉമ്മനോട്

Sunday, April 21, 2019

യനാട്ടില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചതിനും തന്റെ ചെരിപ്പ് പോലും എടുത്ത് തന്നതിനും മാധ്യമപ്രവര്‍ത്തകര്‍ റിക്സന്‍ ഉമ്മന്‍ പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചു. പ്രിയങ്കയുടെ വയനാട് സന്ദര്‍ശനത്തിനിടെയാണ് റിക്സന്‍ അവരെ കണ്ടത്.

തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതും എന്റെ ചെരുപ്പെടുത്തതുമൊക്കെ വലിയ സര്‍പ്രൈസ് ആയെന്ന് റിക്‌സണ്‍ പറഞ്ഞപ്പോള്‍ അപകടത്തില്‍പ്പെട്ട റിക്‌സണ് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എന്നാല്‍ ഈ സംഭവങ്ങളെ ചിലര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് റിക്‌സണ്‍ സൂചിപ്പിച്ചപ്പോള്‍ വിഡ്ഢിത്തമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

വയനാട്ടില്‍ പത്രികാസമര്‍പ്പണത്തിനായി രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും എപ്രില്‍ നാലിന് എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ റിക്സണ്‍ ഉമ്മന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള വാഹനത്തില്‍ നിന്നും വീണ് പരിക്കേറ്റത്. പ്രിയങ്കയും രാഹുലും പരിക്കേറ്റ റിക്സണെ ആശുപത്രിയിലേക്ക് മാറ്റാന്‍ മുന്നില്‍ നിന്നത് സമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. പ്രിയങ്കാ ഗാന്ധിക്ക് നന്ദി പറയനായെത്തിയ റിക്‌സണിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേമാകുന്നത്.

×