Advertisment

ഇംഗ്ലീഷ്‌ സാക്ഷരത ഓണ്‍ലൈന്‍ പ്രൊജക്ട്‌ ഉദ്‌ഘാടനം

New Update

കൊച്ചി: ഗ്രാമറിനെ ഭയപ്പെടാതെ ഇംഗ്ലീഷ്‌ ഭാഷ അനായാസമായി സംസാരിക്കാന്‍ വേണ്ടി നാഷണല്‍ ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്‌ കൗണ്‍സില്‍ (എന്‍. സി. ഡി. സി.) മാസ്‌റ്റര്‍ ട്രെയിനര്‍, ബാബ അലക്‌സാണ്ടര്‍ തയ്‌യാറാക്കിയ ബാബ ഈസി ഇംഗ്ലീഷ്‌ ഓണ്‍ലൈന്‍ സാക്ഷരത പ്രൊജക്ടിന്റെ ഉദ്‌ഘാടനം ഒക്ടോബര്‍ 4ന്‌ 12 മണിക്ക്‌ എറണാകുളം പ്രസ്സ്‌ ക്ലബ്ബില്‍ നടക്കും.

Advertisment

publive-image

പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി. ആര്‍. നീലകണ്‌ഠന്‍ പ്രൊജക്ട്‌ ഉദ്‌ഘാടനം ചെയ്യും. ഇതിനോടനുബന്ധിച്ച്‌, ശ്രീജിത്ത്‌ ശ്രീനിവാസന്‍ സംവിധാനവും, സാജു കൊടിയന്‍ തിരക്കഥയും ചെയ്യുന്ന, ദൈവത്തിന്റെ കൈ  എന്ന ഹൃസ്വ ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ഹൈബി ഈഡന്‍ എം എല്‍ എ നിര്‍വ്വഹിക്കും.

ഒരു ലോകം ഒരു ഭാഷ പ്രസ്ഥാന സ്ഥാപകന്‍ ബാബ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിക്കും. സാജു കൊടിയന്‍, പ്രമോദ്‌ മാള (സിനിമ, ടെലിവിഷന്‍ താരങ്ങള്‍), മുരുകന്‍ എസ്‌ തെരുവോരം (സാമൂഹ്യ പ്രവര്‍ത്തകന്‍), വിഷ്‌ണു പൊന്നു ആചാരി (ഗായകന്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Advertisment