Advertisment

പ്രളയത്തില്‍ തകര്‍ന്ന വീട് നിര്‍മിക്കാന്‍ നിവൃത്തിയില്ലാതെ വൃക്ക വില്‍ക്കാന്‍ തയ്യാറായ തണ്ണിക്കോട്ടില്‍ ജോസഫിന് സമാശ്വാവുസമായി രമേശ് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  പ്രളയത്തില്‍ തകര്‍ന്ന വീട് നിര്‍മിക്കാന്‍ നിവൃത്തിയില്ലാതെ സ്വന്തം വൃക്ക വില്‍ക്കേണ്ട ഗതികേടില്‍ എത്തിച്ചേര്‍ന്ന ഇടുക്കി വെള്ളത്തൂവല്‍ തണ്ണിക്കോട്ടില്‍ ജോസഫിന് സമാശ്വാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനെ രമേശ് ചെന്നിത്തല ജോസഫുമായി ബന്ധപ്പെടുകയും, വിശദമായി വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

Advertisment

publive-image

വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടും ഒരു രൂപയുടെ പോലും സര്‍ക്കാര്‍ സഹായം ലഭിച്ചില്ലന്ന് ജോസഫ് പ്രതിപക്ഷ നേതാവിനോട് വെളിപ്പെടുത്തി. പഞ്ചായത്തില്‍ നിന്നുള്ള ആദ്യ പരിശോധനയില്‍ 25 ശതമാനം നാശനഷ്ടമുണ്ടായില്ലന്ന് വിലയിരുത്തിയതാണ് തനിക്ക് വിനയായതെന്ന് ജോസഫ് പറഞ്ഞു.

ഉടന്‍ തന്നെ രമേശ് ചെന്നിത്തല ഇടുക്കി കളക്റ്റര്‍ ജീവന്‍ ബാബുവിനെ ഫോണില്‍ വിളിക്കുകയും ഉടന്‍ ജോസഫിനെയും കുടംബാംഗങ്ങളെയും നേരില്‍ കണ്ട് വേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ചതനുസരിച്ച് ജോസഫിന്റെ വീട്ടിലെത്തിയ ഇടുക്കി ജില്ലാ ക്‌ളക്റ്റര്‍ പുതിയ വീട് വക്കാനുള്ള സഹായമുള്‍പ്പെടെ എല്ലാ സഹായങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ജോസഫിന് ഉറപ്പ് നല്‍കി.

കഴിഞ്ഞ മാസങ്ങളില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവിന് കിട്ടിയ പതിമൂവായിരത്തോളം പരാതികളില്‍ നാലായിരത്തോളം പരാതികള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പതിനായിരം രൂപ പോലും ലഭിച്ചില്ലന്നതായിരുന്നു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അമ്പേ പരാജയപ്പെട്ടു എന്നതിന്റെ പ്രകടമായ തെളിവാണ് തണ്ണിക്കോട്ടില്‍ ജോസഫിന് തകര്‍ന്ന തന്റെ വീട് പുനര്‍ നിര്‍മിക്കാന്‍ വൃക്ക വില്‍ക്കേണ്ട അവസ്ഥയുണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment