Advertisment

'നിയമോപദേശം' - രമ്യാ ഹരിദാസിനെ അവഹേളിച്ച എ വിജയരാഘവനെതിരെ കേസ് വേണ്ട ! സാങ്കല്‍പ്പിക ഭൂമിയിടപാടിലെ കോഴ - എം കെ രാഘവനെതിരെ വോട്ടെടുപ്പിന് മുമ്പ് കേസെടുക്കാന്‍ തിരക്കിട്ട നീക്കം !

New Update

കോഴിക്കോട്:  ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 2 നിയമോപദേശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കാന്‍ രാഷ്ട്രീയ നീക്കം. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ പരസ്യമായി അവഹേളനാപരമായ പരാമര്‍ശം നടത്തിയ ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ കേസേടുക്കേണ്ടതില്ലെന്ന് പോലീസിന്റെ നിയമോപദേശം.

Advertisment

അതേസമയം, കോഴിക്കോട് എം പി രാഘവനെതിരെ ഇറങ്ങിയ ഒളിക്യാമറ ഓപ്പറേഷന്റെ അടിസ്ഥാനത്തില്‍ രാഘവനെതിരെ കേസെടുക്കാനുള്ള നിയമോപദേശം അണിയറയില്‍ ഒരുങ്ങുകയാണ്.

publive-image

വീഡിയോയില്‍ വ്യാപകമായി എഡിറ്റിംഗും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിട്ടുണ്ടെന്ന ജില്ലാ വരണാധികാരിയുടെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ തള്ളി വോട്ടെടുപ്പിന് മുമ്പ് ഏത് വിധേനയും രാഘവനെതിരെ കേസെടുക്കുന്നതിനുള്ള തിരക്കിട്ട ശ്രമങ്ങളാണ് നടക്കുന്നത്.  ഇതിനുള്ള 'നിയമോപദേശം' ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന !

രമ്യാ ഹരിദാസിനെതിരെ അശ്ലീല ആരോപണമാണ് വിജയരാഘവന്‍ ഉന്നയിക്കുന്നത്. രമ്യാ ഹരിദാസ് പി കെ കുഞ്ഞാലിക്കുട്ടിയെ പോയി കണ്ടെന്നും ഇനിയിപ്പോള്‍ ആ കുട്ടിയുടെ കാര്യം എന്താകുമെന്നു അറിയില്ലെന്നുമായിരുന്നു പരാമര്‍ശം. അവിവാഹിതയായ ദളിത്‌ പെണ്‍കുട്ടിക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ ഈ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ തക്കതായി ഒന്നുമില്ലെന്നാണ് മലപ്പുറം എസ് പി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഇതുപ്രകാരമാണ് നിയമോപദേശം.

അതേസമയം, കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ ഇന്നോ നാളെയോ കേസെടുക്കാനുള്ള തീവ്ര ശ്രമങ്ങളാണ് നടക്കുന്നത്. കോഴിക്കോട് അത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ഭരണ കക്ഷിയുടെ വിലയിരുത്തല്‍.

സാങ്കല്‍പ്പികമായ വസ്തു ഇടപാടിന്റെ പേരില്‍ എം കെ രാഘവന് കോഴ വാഗ്ദാനം ചെയ്തെന്നും അത് വാങ്ങാന്‍ അദ്ദേഹം സമ്മതം അറിയിക്കുന്നതുമാണ് ഒളിക്യാമറയിലുള്ളത്. കൂടാതെ കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിന് വലിയ സംഖ്യ ചിലവായതായി അദ്ദേഹം വീഡിയോയില്‍ പറയുന്നതായും ദൃശ്യങ്ങളിലുണ്ട്.

ഈ ദൃശ്യങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും അതില്‍ നിരവധി കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റിംഗും ഉണ്ടായതായി സംശയമുണ്ടെന്നുമായിരുന്നു ജില്ലാ വരണാധികാരിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എങ്കിലും എത്രയും പെട്ടെന്ന് രാഘവനെതിരെ കേസെടുത്ത് അത് പ്രചരണ സമാപനത്തിന് ഉപയോഗിക്കാനാണ് പുതിയ നീക്കം.

Advertisment